കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ‘പ്രവേശനോത്സവം 2026’ നടത്തി

കുമരകം : ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ ‘പ്രവേശനോത്സവം 2026’ ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ കലാലയ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും അക്കാദമിക അന്തരീക്ഷം, പഠനരീതി, ചട്ടങ്ങൾ, അവസരങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനുംവേണ്ടി കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അരുൺ കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

Advertisements

കോളേജ് പ്രിൻസിപ്പൽ ഡോ. റീനമോൾ എസ്. അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. അരുൺദേവ് പി ആർ, ആർ.ഡി.സി. കൺവീനർ എസ് വി സുരേഷ് കുമാർ, ആർ ഡി സി ചെയർമാൻ അജയൻ എം ജെ എന്നിവർ ആശംസകൾ നേർന്നു. ഇംഗ്ലീഷ് വിഭാഗം അസോ.പ്രൊഫസർ ഡോ. സുരഭി മുത്ത് എസ് കൃതജ്ഞത അറിയിച്ചു. ഒന്നാംവർഷ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹാത്മാഗാന്ധി സർവ്വകലാശാല 2026 മാർച്ചിൽ നടത്തിയ അവസാന വർഷ ബിരുദ പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും അനുമോദനവും ഉപഹാര സമർപ്പണവും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തി.

Hot Topics

Related Articles