കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ മൂന്ന് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ മഞ്ഞാമററം, മുക്കൻകുടി, കണിപറമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊടിനാട്ടുക്കുന്ന്, ഹിറാ നഗർ , ജെസ്സ് , വളയംക്കുഴി , ചേരിക്കൽ , ദീപു , പ്ലാമൂട്ടിൽ , എക്സ്ടോൾ , ആൻ്റോസ്, ജെയ് ബി , എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും മാവേലിമറ്റം , തീപ്പെട്ടി കമ്പനി , രേവതിപ്പടി , മേഴ്സി ഹോം , ഫ്രണ്ട്സ് ലൈബ്രറി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അശോക്നഗർ, ഗ്രാമറ്റം,ഗ്രാമറ്റം എസ് എൻ ടി പി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ചെമ്മരപള്ളികുന്ന് പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09 :00 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
ലൈനിൽ ടച്ചിംഗ് ക്ലിയറൻസും ലൈനിൽ മെയിൻ്റൻസ് വർക്കും ഉള്ളതിനാൽ കടുവാമുഴി, മുരിക്കോലി, ക്രീപ് മിൽ, വിക്ടറി, കൊണ്ടൂർ, സെൻറ് ജോർജ് കോളേജ്, ആറാം മൈൽ എന്നീ പ്രദേശങ്ങളിൽ 8.30 മുതൽ അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഓവേലിപ്പടി, ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം 5 മണി വരെ തേങ്ങണ ടെമ്പിൾ , ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന മടത്തിപ്പറമ്പ്, പിണ്ടിപ്പുഴ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റബ്ബർ ബോർഡ് ലാബ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇളപ്പു, ബി എസ് എൻ എൽ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മീനച്ചിൽക്കാവ്, മീനച്ചിൽചർച്ച്, എം എൽ എ റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 3.00 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ ഫയർസ്റ്റേഷൻ, ഞൊണ്ടിമാക്കൽ, മരിയസദനം, ഇളംതോട്ടം, പ്ലാത്താനം റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.


