പട്ടികജാതി വിഭാഗത്തിൽപെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: പ്രതിയെ പിടികൂടാതെ പൊലീസ്: പ്രതിക്ക് രാഷ്ട്രീയപാർട്ടികളുടെ പിന്തുണ എന്ന് ആരോപണം

മാന്നാർ: പട്ടികജാതി വിഭാഗത്തിൽപെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു. പ്രതിയെ പിടികൂടാതെ പൊലീസ്. രാഷ്ട്രീയപാർട്ടികളുടെ ഇടപെടലാണെന്നാണ് പരാതി. സർക്കാർ മാറിയിട്ടും പൊലീസിൽ പ്രതിപക്ഷത്തെ രണ്ട് പാർട്ടി നേതാക്കളുടെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് പ്രധാനപരാതി. കുറ്റാരോപിതനായ പ്രതി യുവതിയുമായി കഴിഞ്ഞ രണ്ടുവർഷമായി പ്രണയത്തിലായിരുന്നു.

Advertisements

വിവാഹം കഴിക്കാമെന്നുള്ള ഉറപ്പുനൽകി യുവതി വാടകക്ക് താമസിക്കുന്നിടത്തും, പ്രതിയുടെ വീട്ടിലുമായി നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായിട്ടാണ് പരാതി. യുവതി ഫോണിൽ ബന്ധപ്പെടുമ്പോഴുള്ള പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് വിവാഹം കഴിക്കണമെന്നുള്ള ആവശ്യവുമായി പ്രതിയുടെ വീട്ടിലെത്തി. ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവരങ്ങൾ അറിയിച്ചിട്ടും വിവാഹൃവാഗ്ദാനത്തിൽ നിന്നും ഒഴിഞ്ഞു മാറി. തുടർന്ന് പ്രതിയും ബന്ധുക്കളും ചേർന്ന് യുവതിയുമായി വാക്കേറ്റമുണ്ടാവുകയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
പിന്നീട് പ്രദേശിക ബി.ജെ.പി-സംഘപരിവാർ നേതാക്കൾ പ്രതിയും യുവതിയുമായി പാർട്ടിയുടെ മാന്നാറിലെ ഓഫിസിൽ വെച്ച് ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള സമവായ ചർച്ചകൾ നടത്തിയെങ്കിലും ധാരണയിലെത്താനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇക്കാര്യത്തിൽ പൊലീസിനെ സമിപിക്കരുതെന്ന് യുവതിയോട് നേതാക്കൾ ആവശ്യപ്പെട്ടത്. രണ്ട് ആഴ്ചകൾക്കുള്ളിൽ വിഷയം പരിഹരിക്കാമെന്ന് ഉറപ്പുനൽകയിരുന്നു. ഇതിന് പിന്നാലെ നീതി കിട്ടാത്തതിലുള്ള മനോവിഷമത്തിൽ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. മാതാപിതാക്കൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചതോടെ അപകടനില തരണം ചെയ്യാനായി.തുടർന്ന് യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. പൊലീസിന്റെ ഈ സമീപനത്തിൽ പ്രതിഷേധിച്ച് ഉന്നത ഉദ്യോഗസ്ഥർക്കും പട്ടികജാതി-ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി അടക്കമുള്ളവരെ സമീപിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Hot Topics

Related Articles