മരങ്ങാട്ടുപിള്ളി: ആണ്ടൂർ അഞ്ചക്കുളത്ത് കളരിക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി തിടപ്പള്ളിയുടെയും സ്റ്റോർ റൂമിന്റെയും പൂട്ട് കുത്തിപ്പൊളിച്ച് ക്ഷേത്രസാധനങ്ങളും CCTV ക്യാമറകളും മോഷണം ചെയ്ത കേസിലെ പ്രതി പിടിയിൽ. പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി പിസി സുരേഷ് ആണ് പിടിയിലായത്. കഴിഞ്ഞ ജൂൺ 24ാം തീയതി ആയിരുന്നു മോഷണം. തിടപ്പള്ളിയിലും സ്റ്റോർ റൂമിലും സൂക്ഷിച്ചിരുന്ന 56,000 രൂപ വില വരുന്ന പതിനാറ് കലശ കുടങ്ങൾ, പതിമൂന്ന് ഓട്ട് കിണ്ണങ്ങൾ, ഒരു ചെറിയ ഉരുളി, മൂന്ന് ഓട്ട് വിളക്കുകൾ എന്നിവയും ക്ഷേത്രത്തിലെ 18,000 രൂപ വില വരുന്ന രണ്ട് CCTV ക്യാമറകളും മോഷ്ടിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Advertisements


