കാഞ്ഞിരപ്പള്ളിയിൽ കൊറിയർ വഴി ലഹരിക്കായി നിരോധിത മരുന്നുകൾ ; പൊൻകുന്നം സ്വദേശി അമീർഖാൻ ഇ.എസ് പിടിയിൽ; ജിമ്മുകളും വടംവലി മത്സരങ്ങളും  കേന്ദ്രീകരിച്ച് ആയിരുന്നു മരുന്ന് വിൽപ്പന 

 നിരോധിത മരുന്നുകൾ കൊറിയർ വഴി വാങ്ങി ലഹരിക്കായി ഉപയോഗിക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. കോട്ടയം പൊൻകുന്നം സ്വദേശി അമീർഖാൻ ആണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി പോലീസിന്റെ 

Advertisements

ഓപ്പറേഷൻ തൂഫാൻ റെയ്ഡിലാണ് അമീർഖാൻ പിടിയിലായത്. ഷെഡ്യൂൾഡ് എച്ച് പ്രകാരമുള്ള നിരോധിത മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്ത് വരുത്തി ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അമീർഖാൻ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജിമ്മുകളും വടംവലി മത്സരങ്ങളും കേന്ദ്രീകരിച്ചാണ് മരുന്നുകൾ വിതരണം ചെയ്തിരുന്നത്. കൊറിയർ സെന്ററിൽ പാഴ്സൽ വാങ്ങാൻ എത്തിയപ്പോഴാണ് അമീർഖാൻ പോലീസിനെ പിടിയിലാകുന്നത്. 80 വയലുകൾ അടങ്ങിയ പാഴ്സൽ ആണ് ഇപ്രാവശ്യം എത്തിയത്. ഇയാൾ സ്ഥിരമായി ഇത്തരത്തിലുള്ള മരുന്നുകൾ ഓർഡർ ചെയ്തു വരുത്തിയിരുന്നു. 1.75 ലക്ഷം രൂപയുടെ മരുന്നുകൾ ഇത്തരത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇയാൾ വാങ്ങി വിൽപ്പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മുൻപ് കഞ്ചാവ് കടത്തിയ കേസിൽ ഇയാൾ പ്രതി ആയിരുന്നു.

Hot Topics

Related Articles