കോട്ടയം ഈസ്റ്റ് മുൻ എസ്.എച്ച്.ഒ യു.ശ്രീജിത്ത് ഇനി ഡിവൈഎസ്പി; യു.ശ്രീജിത്ത് അടക്കം 15 ഇൻസ്‌പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം

ഫോട്ടോ : കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ ആയിരിക്കെ മികച്ച സ്റ്റേഷനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന നിലവിലെ ഡിവൈഎസ്പി യു.ശ്രീജിത്ത്.

Advertisements

കോട്ടയം: കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ യു.ശ്രീജിത്ത് അടക്കം 15 ഇൻസ്‌പെക്ടർമാരെ ഡിവൈഎസ്പിമാരാക്കി സ്ഥാനക്കയറ്റം നൽകി ആഭ്യന്തര വകുപ്പ്. ഇവരെ കൂടാതെ നാല് ഡിവൈഎസ്പിമാരുടെ സ്ഥലം മാറ്റ പട്ടികയും പുറത്ത് വിട്ടിട്ടുണ്ട്.
സ്ഥാനക്കയറ്റം ലഭിച്ചവർ.

  1. നിലവിൽ പമ്പ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയ വിജയ് ശങ്കർ എസ് തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി നിയമിച്ചു. പാലക്കാട് ക്രൈംബ്രാഞ്ചിൽ നിന്നും വി.പി സുധീഷിനെ കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പിയായി നിയമിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഇൻസ്‌പെക്ടറായ ആർ.കെ രാമചന്ദ്രനെ തിരുവനന്തപുരം വിജിലൻസ് സതേൺ റേഞ്ച് ഡിവൈഎസ്പിയായി നിയമിച്ചു. നിലവിൽ ആലപ്പുഴ എസ്.എസ്.ബി ഇൻസ്‌പെക്ടറാണ് മുൻ കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ കൂടിയായ യു.ശ്രീജിത്ത്. ഇദ്ദേഹത്തെ പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയായാണ് നിയമിച്ചിരിക്കുന്നത്. ആലപ്പുഴ എടത്വ എസ്.എച്ച്.ഒ എം.അൻവറിന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിൽ ഡിവൈഎസ്പിയായി നിയമനം നൽകിയിട്ടുണ്ട്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊല്ലം റൂറൽ സൈബർ സെൽ ഇൻസ്‌പെക്ടർ പി.ബി വിനോദ്കുമാറിനെ തിരുവനന്തപുരം വിജിലൻസ് എസ്.ഐ.യു രണ്ടാം യൂണിറ്റിൽ ഡിവൈഎസ്പിയായി നിയമിച്ചു. കോട്ടയം വൈക്കം എസ്.എച്ച്.ഒ ഇ.കെ സോൾജിമോനെ എറണാകുളം ഇന്റേർണൽ സെക്യൂരിറ്റിയുടെ ഡിവൈഎസ്പിയായാണ് നിയമനം നൽകിയിരിക്കുന്നത്. കോട്ടയം വിജിലൻസ് യൂണിറ്റിലെ ഇൻസ്‌പെക്ടർ എസ്.പ്രദീപിനെ തൃശൂർ നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയായി നിയമിച്ചിട്ടുണ്ട്.

കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.പി വിനീഷ് കുമാറിനെ കെ.ഇ.പി.എ തൃശൂർ ഡിവൈഎസ്പിയായി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറലിലെ അയിരൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കെ.ആർ മോഹൻദാസിനെ ഇടുക്കി എസ്.എസ്.ബി ഡിവൈഎസ്പിയായി നിയമിച്ചു. തൃശൂർ വലപ്പാട് എസ്.എച്ച്ഒ കെ.അനിൽകുമാറിനെ തിരുവനന്തപുരം വിജിലൻസ് ഒന്നാം യൂണിറ്റ് ഡിവൈഎസ്പിയായി നിയമിച്ചിട്ടുണ്ട്. കോഴിക്കോട് വിജിലൻസ് ഇൻസ്‌പെക്ടർ മനോജ് പറയാറ്റയെ മലപ്പുറം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിയായി നിയമിച്ചു.

നിലവിൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ സേനയിൽ ഡെപ്യൂട്ടേഷനിലുള്ള ഇൻസ്‌പെക്ടർ സുനിൽ പുള്ളിക്കലിനെ മലപ്പുറം ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയായി നിയമിച്ചിട്ടുണ്ട്. തൃശൂർ റൂറലിലെ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജെമാത്യുവിനെ കോഴിക്കോട് റേഞ്ച് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പിയായാണ് നിയമനം നൽകിയിരിക്കുന്നത്. അടിമാലി എസ്.എച്ച്.ഒ പി.ആർ സന്തോഷിനെ കെ.ഇ.പി.എ ചീഫ് ഇൻസ്ട്രക്ടറുടെ പദവിയിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.

ഇത് കൂടാതെ നിലവിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ ബിനു ശ്രീധറിനെ കൊല്ലം ക്രൈംബ്രാഞ്ചിലേയ്ക്ക് നിയമിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി കെ.കെ വിനോദനനെ കോഴിക്കോട് സിബിസിയു മൂന്നാം യൂണിറ്റിലേയ്ക്ക് നിയമിച്ചു. കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി എൻ.ഗണേഷ്‌കുമാറിനെ കോഴിക്കോട് സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയായി നിയമിച്ചു. തൃശൂർ റൂറൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ.എ അബ്ദുൾ സലാമിനെ എറണാകുളം റൂറൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയായി നിയമിച്ചിട്ടുണ്ട്.

Hot Topics

Related Articles