ചിത്രം : എരമല്ലൂരിലെ പെട്രോൾ പമ്പിന് മുന്നിലെ കാനയിൽ കുടുങ്ങിയ ടോറസ് ലോറി
ആലപ്പുഴ: പമ്പിൽനിന്ന് ഇന്ധനംനിറച്ച് ദേശീയപാതിയിലേക്ക് ഇറങ്ങിയ ടോറസിന്‍റെ ടയർ കാനയിൽ കുടുങ്ങി. ദേശീയപാതയിൽ ഗതാഗതംതടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതക്കരികിലെ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് എതിർവശത്തെ പെട്രോൾപമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം ദേശീയപാതയിലേക്ക് ഇറങ്ങിയ ടോറസാണ് കുടുങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാനയുടെ മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾക്ക് ലോറിയുടെ ഭാരം താങ്ങാൻ കഴിയാതെ തകർന്നതാണ് കാരണം. ഉയരപ്പാത നിർമാണ കമ്പനി സ്ഥാപിച്ചതാണ് കാന. കാനയുടെ നിർമാണം അപാകതകൾ നിറഞ്ഞ താണെന്ന് പരാതി ഉയർന്നിരുന്നു. നിർമാണാവസ്ഥയിൽ തന്നെനാട്ടുകാർ ഇതിൻറെ ഗുണനില വാരത്തെ ചോദ്യം ചെയ്തിരുന്നു. പിന്നീട് കാന ഉയര വ്യത്യാസത്തിൽ സ്ഥാപിച്ചതും വിമർശനത്തിന് ഇടയാക്കിയിരുന്നു. എരമല്ലൂരിലെ പമ്പിന്‍റെ മുന്നിലെ കാനയിൽ കുടുങ്ങിയ ലോറി മണ്ണു മാന്തി യന്ത്രത്തിന്റെ സഹായത്തോടെ നീക്കി.


