കോട്ടയം പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ എക്‌സൈസിന്റെ തണ്ടർ പരിശോധന; ലയൺസ് ക്ലബിന്റെ ഹാളിൽ വിളമ്പാൻ എത്തിച്ച എട്ടു കുപ്പി പുതുച്ചേരി മദ്യം പിടിച്ചെടുത്തു; രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു; ലയൺസ് ക്ലബ് ഭാരവാഹികളെ പ്രതി ചേർത്തു

പാലാ: കോട്ടയം പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ എക്‌സൈസിന്റെ തണ്ടർ പരിശോധനയിൽ മദ്യവേട്ട. പുതുച്ചേരിയിൽ മാത്രം വിൽപ്പന നടത്താൻ സാധിക്കുന്ന എട്ടു കുപ്പി മദ്യം പിടിച്ചെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന സ്വിഫ്റ്റ് ഡിസയർ കാറും, ടയോട്ട അർബൻ ക്രൂയിസർ കാറും പിടിച്ചെടുത്തു. പാലാ സ്‌പൈസ് വാലി ലയൺസ്‌ക്ലബ് ഭാരവാഹിയായ കോട്ടയം മീനച്ചിൽ ളാലം ആനിത്തോട്ടത്തിൽ വീട്ടിൽ തോമസ് കുട്ടി എബ്രഹാമിനെ (53) കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ലയൺസ് ക്ലബിന്റെ സൂക്ഷിപ്പുകാരനായ ശരത്തിനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിട്ടുണ്ട്.

Advertisements

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പാലാ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ എക്‌സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന നടന്നത്. അടുത്ത ദിവസം ചേരുന്ന ലയൺസ് ഡിസ്ട്രിക്റ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന്റെ ഭാഗമായുള്ള ആലോചനാ യോഗത്തിൽ വിളമ്പുന്നതിനായാണ് പുതുച്ചേരി നിർമ്മിത മദ്യം എത്തിച്ചത്. ഈ മദ്യം വ്യാപകമായി ഇവിടെ എത്തിച്ചു വിതരണം ചെയ്യുന്നതായി
എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്കും, കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിനും രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ദിവസങ്ങളോളമായി പ്രദേശത്ത് നിരീക്ഷണം നടത്തി വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, ഇന്നലെ വൈകിട്ട് സ്വിഫ്റ്റ് ഡിസയർ കാറിൽ മദ്യം എത്തിച്ച് ലയൺസ് ക്ലബ് ഹാളിനുള്ളിലേയ്ക്കു മാറ്റുമ്പോഴേയ്ക്കും എക്‌സൈസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആദ്യം ആറ് കുപ്പി പുതുച്ചേരി നിർമ്മിത മദ്യവും, കുപ്പികളിലാക്കി ഊറ്റി സൂക്ഷിച്ചിരുന്ന മദ്യവും കണ്ടെത്തിയത്. ഈ സമയം ഇവിടെ അൻപതോളം ആളുകളുണ്ടായിരുന്നു. ഈ വാഹനങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് എക്‌സൈസ് സംഘം കടത്തി വിട്ടത്. ഇതിനിടെ തന്റെ വാഹനം ഉപേക്ഷിച്ച ശേഷം പാർട്ടിയ്ക്കായി മദ്യം എത്തിച്ച തോമസ് കുട്ടി സ്ഥലത്ത് നിന്ന് രക്ഷപെട്ടു. തുടർന്ന്, ഇന്ന് രാവിലെയാണ് എക്‌സൈസ് സംഘം തോമസ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള ടയോട്ടഅർബൻ ക്രൂയിസർ വാഹനം തുറന്ന് പരിശോധിച്ചത്. ഈ വാഹനത്തിനുള്ളിൽ നിന്നും രണ്ട് കുപ്പി പോണ്ടിച്ചേരി മദ്യം കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഈ രണ്ട് വാഹനങ്ങളും എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്ത് പാലാ എക്‌സൈസ് റേഞ്ച് ഓഫിസിലേയ്ക്ക് മാറ്റി.

മദ്യം വിളമ്പാനുള്ള ലൈസൻസില്ലാതെ, പുതുച്ചേരിയിൽ മാത്രം വിൽപ്പന നടത്താൻ സാധിക്കുന്ന മദ്യം പാലായിൽ എത്തിച്ച് വിതരണം ചെയ്ത സംഭവത്തിലാണ് ലയൺസ് ക്ലബ് ഭാരവാഹികൾക്ക് എതിരെ കേസെടുത്തിരിക്കുന്നത്. എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരായ അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.എസ് സുരേഷ്, എസ്.രാജേഷ്, കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ബി.ആനന്ദ് രാജ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായി ശ്യാകുമാർ പി.എസ്, അഫ്‌സൽ കുട്ടി, സിവിൽ എക്‌സൈസ് ഓഫിസർമാരായ ദീപീഷ് കെ.എസ് , സിവിൽ എക്‌സൈസ് ഓഫിസർ ഡ്രൈവർമാരായ ബിബിൻ ജോയി, അനസ് മോൻ സി.കെ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Hot Topics

Related Articles