കോട്ടയം: ലോകകപ്പ് ആവേശവും ലഹരി വിരുദ്ധ സന്ദേശവും ഏറ്റെടുത്ത് കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ മാതൃഭൂമി ജേതാക്കളായി. ഫൈനലിൽ ദേശാഭിമാനിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് മാതൃഭൂമി ചാമ്പ്യൻമാരായത്. സെമിഫൈനൽ പോരാട്ടങ്ങളിൽ മാതൃഭൂമി ദീപികയെയും ദേശാഭിമാനി ക്ലബ് ഫൈറ്റേഴ്സിനെയും തോൽപ്പിച്ചു.
ടൂർണമെന്റിലെ മികച്ച താരമായി മാതൃഭൂമിയുടെ പ്രവീൺ കുമാർ .വി തെരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാനിയിലെ റോഹൻ ഷാജിയാണ് മികച്ച ഗോൾകീപ്പർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഹരിക്കെതിരേ സന്ദേശം ഉയർത്തി കോട്ടയം നഗരസഭാ കൗൺസിലർമാരുടെ ടീമും പ്രസ് ക്ലബ് ടീമും സൗഹൃദ മത്സരം കളിച്ചു. മത്സരത്തിൽ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് കൗൺസിലർമാർ വിജയിച്ചു.
ജില്ലാ പോലീസ് മേധാവി സാബു മാത്യു കിക്കോഫ് നടത്തി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്കുമാർ സമ്മാനദാനം നിർവഹിച്ചു. പ്രസ്ക്ലബ് ജോയിന്റ് സെക്രട്ടറി ജോസി ബാബു നന്ദി പറഞ്ഞു.


