കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ നാല് ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ നാല് ശനിയാഴ്ച വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  തീപ്പെട്ടി കമ്പനി , മാവേലിമറ്റം , കടമാൻച്ചിറ , പാറേൽ കമ്മ്യൂണിറ്റി ഹാൾ , പൊട്ടശ്ശേരി , വേഷ്ണാൽ   എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ  05:30 വരെയും ളായിക്കാട് , ളായിക്കാട് എസ്.എൻ.ഡി.പി, ചെമ്പൻതുരുത്ത് , എം.എൽ.എ, കെ.ബി.സി  എന്നീ ട്രാൻസ്‌ഫോർമറുകളിൽ  ഭാഗികമായും വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇടിമണ്ണിക്കൽ   ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കാനാട്ടുപാറ, തൂക്കുപാലം, ഡമ്പിങ് ഗ്രൗണ്ട്, പ്ലാത്താനം റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദേവപ്രഭ, മാങ്ങാനം ടെമ്പിൾ, പാലാഴി,നടേപ്പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9  മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ തരംഗിണി,പാറപ്പള്ളി, പാട്ടുപാറ എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുറകുളം,  കുന്നേപീടിക, ഗ്രാമറ്റം എസ്.എൻ.ഡി.പി എന്നീ ഭാഗങ്ങളിൽ രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ സെക്ഷൻ പരിധിയിൽ വർക്ക്  നടക്കുന്നതിനാൽ ചെമ്മരപള്ളികുന്ന്  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09 :00 മണി മുതൽ വൈകിട്ട് 5:30 വരെ  വൈദ്യുതി മുടങ്ങും

Advertisements

Hot Topics

Related Articles