കോട്ടയം പൊൻപള്ളി പള്ളിയ്ക്ക് സമീപം പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതായി പരാതി; രണ്ട് ദിവസമായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് കുടിവെള്ള പ്രശ്‌നം അതിരൂക്ഷമായ സ്ഥലത്ത്

കോട്ടയം: പൊൻപള്ളി പള്ളിയ്ക്കു സമീപം പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതായി പരാതി. പൊൻപള്ളി ഭാഗത്ത് രണ്ടു ദിവസമായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതായാണ് പരാതി. പ്രദേശത്ത് ശുദ്ധജല ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. ഇതിനിടെയാണ് പൈപ്പ് പൊട്ടി രണ്ട് ദിവസമായി വെള്ളം പാഴാകുന്നത്. പൈപ്പ് പൊട്ടിയ വിവരം അറിയിച്ചിട്ടും വാട്ടർ അതോറിറ്റി അധികൃതർ പൈപ്പിൽ അതിവേഗം വെള്ളം തുറന്ന് വിട്ടതിനാൽ ശുദ്ധജലം പാഴാകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. അടിയന്തരമായി അറ്റകുറ്റപണികൾ പൂർത്തിയാക്കി ശുദ്ധജല വിതരണം പുനസ്ഥാപിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.

Advertisements

Hot Topics

Related Articles