പരാഗ്വെയുടെ പ്രതിരോധ കോട്ട തകർത്ത് ഫ്രാൻസ് ; എംബാപ്പെയുടെ ഗോളിൽ ഫ്രാൻസ് ക്വാർട്ടറിലേക്ക് 

ഫിഫ ലോകകപ്പിലെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ നേടിയ ഏക ഗോളിലാണ് ഫ്രാൻസ് വിജയം ഉറപ്പിച്ചത്. ഈ ലോകകപ്പിലെ ഏഴാമത്തെയും ഇതുവരെയുള്ള ലോകകപ്പുകളിൽ വെച്ച് 19ാമത്തെയും ഗോളാണ് എംബാപ്പെയുടേത്.

Advertisements

ആദ്യ പകുതിയിൽ ഫ്രാൻസ് കളിയിൽ പൂർണ്ണ ആധിപത്യം പുലർത്തി. ഏകദേശം 80 ശതമാനത്തോളം സമയവും ബോൾ പൊസഷൻ ഫ്രാൻസിനായിരുന്നു. എന്നിട്ടും പരാഗ്വെയുടെ പ്രതിരോധം ഭേദിക്കാൻ അവർക്ക് സാധിച്ചില്ല. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണം ശക്തമാക്കി. 70-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡെസിറെ ഡൗയെ പരാഗ്വെ ബോക്സിൽ വീഴ്ത്തിയതിനാണ് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിക്ക് എടുത്ത നായകൻ കിലിയൻ എംബാപ്പെ പന്ത് കൃത്യമായി വലയിലെത്തിച്ചു. ഒപ്പം വിജയവും.

Hot Topics

Related Articles