കൊച്ചി : താരസംഘടന അമ്മയില്‍ പവര്‍ ഗ്രൂപ്പെന്ന് ശ്വേത മേനോന്‍. ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ പവര്‍ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയില്ല.മോഹന്‍ലാല്‍ വരെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പോയി. തന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങള്‍ക്കോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ല. അമ്മയില്‍ സാമ്പത്തിക തിരിമറി നടത്തിയവര്‍ക്കെതിരെയും ചില കുറ്റാരോപിതര്‍ക്ക് എതിരെയുമായിരുന്നു തന്റെ പോരാട്ടം. പവര്‍ഗ്രൂപ്പ് വെളിപ്പെട്ടത് പോരാട്ടത്തിന്റെ വിജയമാണെന്നും ശ്വേത മേനോന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശ്വേത മേനോന്റെ പ്രതികരണം.
നിസ്സഹായകരായ അംഗങ്ങള്‍ക്ക് കൈത്താങ്ങാകുക എന്നതാണ് അമ്മയുടെ സ്ഥാപിത ലക്ഷ്യം. അതിന് പണം കണ്ടെത്താന്‍ വേണ്ടിയാണ് മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ അവരുടെ സമയവും അധ്വാനവും ചെലവഴിച്ച് സംഘടനയുടെ സ്‌പോണ്‍സര്‍ഡ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നത്. ആ പണം തരുന്നത് ഹിന്ദുവാണോ, മുസ്‌ലിമാണോ, ക്രിസ്ത്യാനിയാണോ, അമ്പലമാണോ, പള്ളിയാണോ, അംബാനിയാണോ, അദാനിയാണോ എന്നൊന്നും തങ്ങള്‍ ഒരിക്കലും നോക്കിയിട്ടില്ല. സഹായിക്കാന്‍ മുന്നോട്ട് വരുന്ന എല്ലാവരെയും തങ്ങള്‍ ഒരേ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളതെന്നും ശ്വേത മേനോന്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്മയുടെ അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരുന്ന ഫണ്ടില്‍ ചില കുറ്റാരോപിതര്‍ മുന്‍പ് നടത്തിയ സാമ്പത്തിക തിരിമറികള്‍ താന്‍ കണ്ടെത്തി. ആ കാര്യങ്ങള്‍ താന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് തന്നെ അവര്‍ അപമാനിക്കാന്‍ ശ്രമിച്ചത്. ജനറല്‍ ബോഡി മീറ്റിങ്ങില്‍ തന്നെ കൈയേറ്റം ചെയ്യാന്‍ വരെ ശ്രമിച്ചു. ആ സാഹചര്യത്തിലാണ് താന്‍ അമ്മയില്‍ നിന്ന് പിന്മാറുന്നതിനെ പറ്റി ചിന്തിച്ചതെന്നും ശ്വേത മേനോന്‍ പോസ്റ്റില്‍ വ്യക്തമാക്കി.


