വാഷിംഗ്ടണ്‍: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകളെക്കുറിച്ച് വൻ വിവാദ പരാമർശവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. സംസ്കാര ചടങ്ങുകള്‍ക്കായി ഇറാന്റെ മുഴുവൻ ഉന്നത നേതൃത്വവും ഒരേസമയം ഒത്തുകൂടിയതിനെ പരാമർശിച്ചാണ് വിവാദ പരാമർശം, ‘അവരെല്ലാവരും അവിടെയുണ്ട്. ഒരൊറ്റ ഷോട്ട്… നമുക്ക് അവരെയെല്ലാം ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും’ എന്നായിരുന്നു ഡോണള്‍ഡ് ട്രംപിൻ്റെ പ്രസ്താവന. പ്രമുഖ മാധ്യമമായ ‘ആക്സിയോസിന്’ (Axios) നല്കിയ പ്രത്യേക ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ അമേരിക്ക അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം, അവരെയെല്ലാം ഇല്ലാതാക്കിയാല്‍ പിന്നീട് യുഎസിന് ആണവ കരാറിനായി ചർച്ച നടത്താൻ അവിടെ ആരും അവശേഷിക്കില്ലെന്നാണ് ട്രംപിന്റെ വാദം. ഖംനഇയുടെ സംസ്കാര ചടങ്ങില്‍ ജനം കരയുന്നത് കണ്ട് ഞെട്ടിപ്പോയെന്നും ട്രംപ് പറഞ്ഞു. തങ്ങളുമായി ഒരു കരാറിലെത്താൻ ഇറാൻ ഇപ്പോള്‍ യാചിക്കുകയാണ്. നിലവില്‍ ഖംനഇയുടെ വിയോഗത്തെത്തുടർന്നുള്ള ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ ഇരുവിഭാഗവും ആണവ ചർച്ചകള്‍ക്ക് താല്‍ക്കാലികമായി അവധി നല്‍കിയിരിക്കുകയാണ്. ഈ ദുഃഖാചരണ സമയത്ത് പരസ്പരം ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ട്രംപ് പ്രസ്താവന നടത്തി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ഇറാന്റെ ആണവ ചർച്ചകളെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നെതന്യാഹുവുമായി താൻ വളരെ നല്ല സൗഹൃദത്തിലാണ് ഉള്ളതെന്നും എന്നാല്‍ തങ്ങള്‍ക്കിടയില്‍ ‘ആരാണ് ബോസ് എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാമെന്നും’ ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ ഒരു കൂടിക്കാഴ്ചയ്ക്കായി നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഭിമുഖത്തില്‍ അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി.
ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമില്‍ വെച്ച് ട്രംപും നെതന്യാഹൂവും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും തമ്മില്‍ നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇനി നടക്കാനിരിക്കുന്നത്. ഇറാൻ – ലെബനൻ വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് പുതിയ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നാറ്റോ ഉച്ചകോടിക്ക് ശേഷം അടുത്ത ആഴ്ചയോ അതിനടുത്ത ആഴ്ചയോ ഇത് നടക്കാൻ സാധ്യതയുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്.


