പെരുമ്പാവൂർ : നെക്സോറ ഗ്ലോബൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പഠനോപകരണ വിതരണവും മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ പരിപാടിയും ശ്രദ്ധേയമായി. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മനോജ് മുത്തേടൻ എം.എൽ.എ, സമൂഹത്തിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളിലും ബോധവൽക്കരണ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളും യുവജനങ്ങളും പൊതുജനങ്ങളും സജീവ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തു.
മയക്കുമരുന്ന് എന്ന സാമൂഹിക വിപത്ത് പുതിയ തലമുറയുടെ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സംഘടനകളും കൈകോർത്തു പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുവജനങ്ങളുടെ ജാഗ്രതയും സാമൂഹിക പ്രതിബദ്ധതയും ശക്തിപ്പെടുമ്പോഴേ മയക്കുമരുന്നിനെതിരായ പോരാട്ടം വിജയകരമാകുകയുള്ളുവെന്നും പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പ്രസംഗിച്ചു.
നെക്സോറ ഗ്ലോബൽ ഫൗണ്ടേഷൻ
ചെയർമാൻ കബീർ റഹ്മാന്റ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ശമിത ഷെരീഫ് പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓൾ കേരള മാപ്പിള കലാ സാഹിത്യ അക്കാദമി പ്രസിഡന്റ് അബ്ബാസ് അലി, പെരുമ്പാവൂർ നഗരസഭ കൗൺസിലർ ഹൈറുന്നിസ നസീർ, ഉമ്മർ നാനോത്താൻ, രാജൻ പുന്നാലക്കുടി, അഷ്റഫ് തൊട്ടാളിൻ, മാഹിൻ പാലക്കൽ, കരീം കുടിലിങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സഹായകമാകുന്ന
തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ കബീർ റഹ്മാൻ അറിയിച്ചു.
വിദ്യാഭ്യാസ സഹായ പ്രവർത്തനങ്ങളും സാമൂഹിക ബോധവൽക്കരണ പരിപാടികളും ഒരുമിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനും ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനും സഹായകമായ പരിപാടിയായി ചടങ്ങ് മാറി.


