അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കില്‍ അത് ഇതിനോടകം ഉപയോഗിച്ചേനെയെന്നും ട്രംപ് പറഞ്ഞു. ചർച്ചകള്‍ തുടരാമെങ്കിലും അതുകൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Advertisements
ഹോർമുസ് കടലിടുക്കിലെ കപ്പല്‍ ആക്രമണങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും വീണ്ടും സൈനിക നടപടികള്‍ ശക്തമാക്കി. ഇറാനിലെ 80 ലക്ഷ്യങ്ങള്‍ അമേരിക്ക ആക്രമിച്ചപ്പോള്‍, ബഹ്റൈനിലെയും കുവൈത്തിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങള്‍ ഇറാൻ ലക്ഷ്യമിട്ടതായി റിപ്പോർട്ടുകളുണ്ട്.


