നഴ്സിനെ ജാതീയമായ അധിക്ഷേപിച്ചു;ആലപ്പുഴ തിരുവമ്പാടി ഗവ. ആയുർവേദ പഞ്ചകർമ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴ: പട്ടികജാതി വിഭാഗത്തിൽപെട്ട നഴ്സിനെ ജാതീയമായി അധിക്ഷേപിച്ച ഡോക്ടർക്കെതിരെ കേസ്. ആലപ്പുഴ തിരുവമ്പാടി ഗവ. ആയുർവേദ പഞ്ചകർമ ആശുപത്രി ഡോക്ടർ ജെ. പാവനക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ജൂൺ 26ന് രാവിലെ 11.15നാണ് കേസിനാസ്പദമായ സംഭവം. പാണാവള്ളി സ്വദേശിനിയായ 26കാരിയായ നഴ്സിനെ ജാതീയമായി അധിക്ഷേപിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. മാതാവിന്‍റെ ചികിത്സആവശ്യത്തിനായി രണ്ടുമണിക്കൂർ പുറത്തുപോകുന്നതിനുള്ള അപേക്ഷയുമായെത്തിയപ്പോൾ മറ്റ് ജീവനക്കാരുടെയും രോഗികളുടെ സാന്നിധ്യത്തിൽ മുൻവൈരാഗ്യം നിമിത്തം അപമാനിക്കുകായിരുന്നു. ആഗസ്റ്റ് കഴിഞ്ഞാൽ ജോലിയിൽ തന്നെ ഉണ്ടാകില്ലെന്ന് ഭീഷണിപെടുത്തിയതായും പരാതിയിൽ പറയുന്നു.

Advertisements

Hot Topics

Related Articles