മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ സഹവികാരി കാലായില്‍ കുറിയാക്കോസ് കശ്ശീശയെ മണര്‍കാട് കത്തീഡ്രലില്‍ ഇന്ന് (വെള്ളി) കുർബാനമദ്ധേ കോര്‍ എപ്പിസ്‌കോപ്പ പദവിയിലേക്ക് ഉയര്‍ത്തി.
യാക്കോബായ സഭാ കോട്ടയം ഭദ്രാസനാധിപൻ ഡോ തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിലും കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയസ് മെത്രാപ്പോലീത്ത, സഭയിലെ റമ്പാന്മാർ, കോർ എപ്പിസ്കോപ്പമാർ, സഹവികാരിമാർ, വൈദികർ ഇവരുടെ സഹകാർമികത്വത്തിലും നടന്ന ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ്, മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം ഗ്രേസി ജോൺ കരിമ്പന്നൂർ അടക്കം സാമൂഹിക,രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കാലായിൽ നന്ദി പ്രകാശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ വികാരി കുറിയാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, ട്രസ്റ്റിമാരായ ഇ വി കുറിയാക്കോസ് ഇടച്ചേരി ൽ, ബിജു വർഗീസ് കന്നുകുഴിയിൽ, സ്കറിയാച്ചൻ പള്ളത്ത്, സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ എന്നിവർ നേതൃത്വം നൽകി.


