ജാനകിയമ്മ ഇനി ഓർമ്മ ; മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ​ഗായിക കെ.എസ്. ചിത്ര.

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ​ഗായിക കെ.എസ്. ചിത്ര. പൊതുദർശനത്തിനിടെയാണ് ചിത്ര വിങ്ങിപ്പൊട്ടിയത്. ​ഗായികയായ സുജാതയും കൂടെയുണ്ടായിരുന്നു. മൈസൂരുവിൽ പൊതുദർശനം തുടരുകയാണ്. ഇന്ന് മൃതദേഹം ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിക്കും. സാംസ്കാരിക, രാഷ്ട്രീയ രം​ഗത്ത് നിന്നുൾപ്പെടെ ആയിരങ്ങളാണ് ജാനകിയെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരണം സംഭവിക്കുക ആയിരുന്നു.

Advertisements

Hot Topics

Related Articles