ആലപ്പുഴയിൽ കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ച സംഭവം; പ്രതി പിടിയിൽ 

ആലപ്പുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ പുന്നക്കല് വീട്ടില് മനീഷ് (29)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് 5.30 ഓടെ മംഗലത്തുള്ള മനീഷിന്റെ വാടകവീട്ടിലാണ് സംഭവം.മനീഷിന്റെ ബന്ധുവായ റോബിനാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. റോബിന്റെ ഭാര്യ മനീഷിന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റോബിന്റെ ഭാര്യക്കും കത്തിക്കുത്തിൽ നേരിയ പരിക്കുണ്ട്. മനീഷിനെ നാട്ടുകാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ രാത്രിയോടെ പൊള്ളേത്തൈ ഭാഗത്ത് നിന്ന് പൊലീസ് പിടികൂടി.

Advertisements

Hot Topics

Related Articles