ബിൽഡിംഗ് സെൻസസിൽ നിന്ന് അധ്യാപകരെ ഒഴിവാക്കണം: സോഷ്യൽ വെൽഫെയർ ഫോറം ചെയർമാനും സ്കൂൾ പിടിഎ പ്രസിഡന്റുമാരുടെ പ്രതിനിധിയുമായ അനീഷ് വരമ്പിനകം

കോട്ടയം: കേന്ദ്രസർക്കാരിന്റെ ബിൽഡിംഗ് സെൻസസ് നടപടിക്രമങ്ങൾ നിന്ന് അധ്യാപകരെ ഒഴിവാക്കണമെന്ന് സോഷ്യൽ വെൽഫെയർ ഫോറം ചെയർമാനും.. സ്കൂൾ പിടിഎ പ്രസിഡന്റുമാരുടെ പ്രതിനിധിയുമായ അനീഷ് വരമ്പിനകം ആവശ്യപ്പെട്ടു. ഹൈസ്കൂളിലെ അധ്യാപകരടക്കം ഇന്ന് ഫീൽഡിലാണ്.. ഇത് സ്കൂളിലെ. ദൈനംദിന അധ്യാനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്… മാത്രമല്ല രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും വ്യാപകമായ പരാതിയുണ്ട്.. ബിൽഡിങ്ങുമായി യാതൊരു ബന്ധവുമില്ലാത്ത അധ്യാപകരെ അല്ല ഇതിന് നിയമിക്കേണ്ടത്. മറിച്ച് അതാത് ലോക്കൽ ബോഡി എൻജിനീയർമാരുടെ മേൽനോട്ടത്തിൽ.. ഓവർസിയർമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആണ് ഈ പണി ചെയ്യേണ്ടത്.. അല്ലെങ്കിൽ വേതനം കൊടുത്ത് അംഗൻവാടി ആശാവർക്കർമാരെ ഏൽപ്പിക്കാവുന്നതാണ്അവർ നിത്യേന വീടുകൾ സന്ദർശിക്കുന്നവരാണെന്നും അനീഷ് വരമ്പിനകം പറഞ്ഞു.

Advertisements

Hot Topics

Related Articles