തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും ; സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന്

തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ പി നഗരസഭാ കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും. വിയ്യൂർ ജയിലിലെ സെല്ലിൽ നാളെ രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. മാധ്യമങ്ങളെ പ്രവേശിപ്പിക്കാനും കോടതി നിർദേശം നൽകി.

Advertisements

 സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരം കോർപ്പറേഷനിൽ എത്താൻ അവസരം നൽകണം എന്നായിരുന്നു സുഗതൻ ആദ്യം മുന്നോട്ടുവച്ച ആവശ്യം. എന്നാൽ കാപ്പാ കേസ് പ്രതിയായതിനാൽ ഇത് അനുവദിക്കാനാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ കുറിച്ച് കോടതി ആരാഞ്ഞത്. സർക്കാരും ഇതിനെ അനുകൂലിച്ചു.

Hot Topics

Related Articles