പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനെ മർദിച്ചതായി പരാതി

പുന്ന​പ്ര: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനെ മർദിച്ചതായി പരാതി. സുരക്ഷ ജീവനക്കാരനായ പുന്നപ്ര വടക്ക് പുത്തൻപറമ്പ് ജ്യോതിമോന്​ (47) മർദനമേറ്റത്. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന്​ പിന്നാലെയാണ്​ ആശുപത്രി​യി​ലെത്തിയ യുവാവാണ്​ മർദിച്ചത്​.
തിങ്കളാഴ്ച രാവിലെ 11.30നാണ്​ സംഭവം. ആശുപത്രിയിലെ പാർക്കിങ്​ ഏരിയ നിറഞ്ഞതിനെത്തുടർന്ന്​ കാർ പുറത്ത് പാർക്ക് ചെയ്യാൻ യുവാവിനോട് ആവശ്യപ്പെട്ടതാണ് തർക്കത്തിന് ഇടയാക്കിയത്. പാർക്കിങ്​ ഏരിയ കൂടാതെ ആശുപത്രിക്ക് മുന്നിൽ ഡയാലിസിസ് രോഗികളുടെ മൂന്ന് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലമുണ്ട്. ചങ്ങല ഉപയോഗിച്ച് തിരിച്ച ഈ ഭാഗം കാർ പാർക്ക് ചെയ്യാൻ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ബഹളം ഉണ്ടാക്കിയത്. ഇതിന് തയറാകാതെ വന്നതോടെ യുവാവ് തന്നെ കാറിടിപ്പിക്കാൻ നോക്കിയതായി ജ്യോതിമോൻ പറയുന്നു. പിന്നീട് കാർ ആശുപത്രിത് പുറത്ത് പാർക്ക് ചെയ്ത ശേഷം ഓഫിസിന് മുന്നിൽ നിൽക്കുകയായിരുന്നു ജ്യോതിമോനെ മർദിക്കുകയായിരുന്നു. വയറിന് പിൻഭാഗത്തും വലത് തോളിനും ഉൾപ്പെടെ പരിക്കേറ്റ ജ്യോതിമോനെ സഹകരണ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. ഇത് സംബന്ധിച്ച് പുന്നപ്ര പൊലീസിൽ പരാതി നൽകി.

Advertisements

Hot Topics

Related Articles