ശുചിത്വ പനച്ചിക്കാട് : പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുമായി പനച്ചിക്കാട് പഞ്ചായത്ത്

പനച്ചിക്കാട്: ശുചിത്വകേരളം,ശുചിത്വ പനച്ചിക്കാട് എന്ന ആശയവുമായി പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുമായി പനച്ചിക്കാട് പഞ്ചായത്ത് മുന്നിട്ടറങ്ങുന്നു. പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റയും കുടുംബ്ബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുിഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബുധനാഴ്ച ആലോചന യോഗം ചേരും. ഗ്രാമ പ്രസിഡന്റ് പി സി ബെഞ്ചമിന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഹാളിലാണ് യോഗം ചേരുന്നത്.

Advertisements

യോഗത്തിൽ പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള ഭക്ഷണ നിർമ്മാണ വിതരണ കേന്ദ്രം നടത്തിപ്പുകാർ, കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറി ഉടമകൾ, ജലനിധി കൺവീനർമാർ, ബേക്കറി, തട്ടുകട ഉടമകൾ, ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ നടത്തിപ്പുകാർ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു. പൊതുജനാരോഗ്യത്തിന് ഹാനികരവും വൃത്തിഹീനവുമായ പ്രവർത്തികൾ നിയന്ത്രിയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ആലോചനായോഗം ചേരുന്നത്. വരും ദിവസങ്ങളില്‍ പഞ്ചായത്ത് പരിധിയില്‍ കേരളാ പൊതുജനാരോഗ്യ നിയമം, കേരളാ പഞ്ചായത്ത് രാജ് ആക്ട‌് എന്നിവ പ്രകാരം നടത്തുവാനുദ്ദേശിയ്ക്കുന്ന വിവിധ പരിശോധന പരിപാടികളുടെ മുന്നോടിയായാണ് യോഗം ചേരുന്നത്.

Hot Topics

Related Articles