സ്ലീബാദാസ സമൂഹം മധ്യ മേഖല സമ്മേളനം പുതുപ്പള്ളി പള്ളിയിൽ നടന്നു

ചിത്രം : സ്ലീബാദാസ സമൂഹം മധ്യമേഖലാ സമ്മേളനം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ​മലങ്കരസഭയുടെ ബോംബെ ഭദ്രാസനാധിപൻ ​ഗീവർ​ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു

Advertisements

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സ്ലീബാദാസ സമൂഹത്തിന്റെ മധ്യമേഖലാ സമ്മേളനം  പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു. സ്ലീബാദാസ സമൂഹം അധ്യക്ഷൻ ​ഗീവർ​ഗീസ്  മാർ കൂറിലോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനവശാക്തീകരണ വിഭാഗം – കരുതൽ ഡയറക്ടർ ഫാ. ബന്യാമിൻ ശങ്കരത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളെ പറ്റി വിഷയാവതരണം നടത്തി. ഇടവക വികാരി ഫാ. ആൻഡ്രൂസ്. ടി. ജോൺ, ഫാ.തോമസ് മ്യാലിൽ, ഫാ.സോമു.കെ. ശാമുവേൽ, ഫാ.സജിൻ സാബു പാട്ടത്തിൽ, ഫാ. ബേസിൽ ബാബു എന്നിവർ പ്രസംഗിച്ചു. കോട്ടയം, നിരണം ഭദ്രാസനങ്ങളിൽ നിന്നുള്ള വൈദികരും, സ്ലീബാദാസ സമൂഹം അം​ഗങ്ങളും ചടങ്ങിൽ പങ്കെടുത്തു

Hot Topics

Related Articles