നഗ്നനായി എത്തിയ പ്രതി വീട്ടമ്മയെ കടന്നു പിടിച്ചു : എറണാകുളം പെരുമ്പാവൂരില്‍ വീട്ടമ്മയ്ക്ക് നേരെ പീഡന ശ്രമം

എറണാകുളം: എറണാകുളം പെരുമ്പാവൂരില്‍ വീട്ടമ്മയ്ക്ക് നേരെ പീഡന ശ്രമം. നഗ്നനായി എത്തിയ പ്രതി വീട്ടമ്മയെ കടന്നു പിടിച്ചുവെന്നാണ് പരാതി. വീട്ടില്‍ മോഷണം നടന്നതായും സൂചനയുണ്ട്. ആശാ പ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

Advertisements

വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. സമീപത്തെ ഒരു വീട്ടിലെ രോഗിയെ പരിചരിച്ച്‌ ആവശ്യമായ ശുശ്രൂഷകള്‍ നല്‍കിയ ശേഷം ആശാ പ്രവർത്തക സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഈ സമയത്ത് വീടിനകത്തെ സാധനസാമഗ്രികളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അകത്തുകയറി ഈ സാധനങ്ങളെല്ലാം ഒതുക്കിപ്പെറുക്കി വെക്കുന്നതിനിടയിലാണ് അപരിചിതനായ ഒരാള്‍ പെട്ടെന്ന് വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടിന്റെ വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയ ഇയാള്‍ ആശാ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു. എന്നാല്‍ ധൈര്യം സംഭരിച്ച്‌ അക്രമിയെ ശക്തമായി എതിർത്ത ഇവർ ഇയാളുടെ പിടിയില്‍ നിന്നും കുതറിയോടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഇവർ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പ്രതിക്കായി പ്രദേശത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Hot Topics

Related Articles