അഞ്ചാലുംമൂട്: ജി.എച്ച്.എസ്.എസ് അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർത്ഥികൾക്കായി തായ്ക്കോണ്ട പരിശീലന ക്യാമ്പിന്റെ ഭാഗമായി ഡെമോ ക്ലാസ് സംഘടിപ്പിച്ചു. ആത്മരക്ഷാമാർഗ്ഗങ്ങളിലും കായികക്ഷമതയിലും വിദ്യാർത്ഥികൾക്ക് താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. സ്കൂളിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ഡെമോ ക്ലാസിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. തായ്ക്കോണ്ടയിലെ അടിസ്ഥാന പാഠങ്ങളും വിവിധ ടെക്നിക്കുകളും വിദഗ്ധരായ പരിശീലകർ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
Advertisements




