കോട്ടയം : നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. ആർപ്പൂക്കര വില്ലൂന്നി , തൊണ്ണൻകുഴി ഭാഗം, ചിലമ്പട്ടുപുരയിടത്തിൽ വീട്ടിൽ റൊണാൾഡോ ഫിലിപ്പ് ജോസഫ് (24) ആണ് അറസ്റ്റിലായത്. ജൂലൈ 15 ബുധനാഴ്ച വൈകിട്ട് 2.30 ഓടെ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ കൈവശം നിന്ന് 5.13 ഗ്രാം എംഡിഎംഎ കണ്ടെത്തി പിടിച്ചെടുത്തത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നിർദേശപ്രകാരം നടപ്പാക്കിയ തൂഫാൻ സ്പെഷ്യൽ കോമ്പിംങ് ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് എം.കെ. യുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജയപ്രകാശ്, ബിജു, സി.പി.ഒമാരായ അനൂപ്, ലിബിൻ, ഡി.വി.ആർ. സി.പി.ഒ പ്രതീഷ്, അനന്തു, ആദർശ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോട്ടയം ആർപ്പൂക്കരയിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ ; പിടിയിലായത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആർപ്പൂക്കര സ്വദേശിയായ യുവാവ്


