ആലപ്പുഴ സെന്‍റ് ജോസഫ്സ് കോളജിന് സ്വയംഭരണപദവി

ആലപ്പുഴ: സ്ത്രീശാക്തീകരണത്തിലും അക്കാദമികരംഗത്തും 72 വർഷത്തെ പാരമ്പര്യവുമായി മുന്നേറുന്ന ജില്ലയിലെ ഏകവനിത കലാലയമായ ആലപ്പുഴ സെന്‍റ് ജോസഫ്സ് കോളജിന് സ്വയംഭരണപദവി. ഔദ്യോഗിക പ്രഖ്യാപനവും ഡികോളജ്-2026 ലോഞ്ചും ശനിയാഴ്ച ഉച്ചക്ക് 2.30ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. കെ.സി. വേണുഗോപാൽ എം.പി സ്വയംഭരണപദവി പ്രഖ്യാപനം സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. പുതിയ സാങ്കേതികവിദ്യ സംരംഭമായ ഇന്‍റിലിങ്ക എ.ഐ പ്രോജക്ട് ലോഞ്ചിന്‍റെ ഉദ്ഘാടനം മന്ത്രി റോജി എം. ജോൺ നിർവഹിക്കും. എ.ഡി. തോമസ് എം.എൽ.എ, മാനേജർ സിസ്റ്റർ ഗെർട്രൂഡ് മൈക്കിൾ എന്നിവർ സംസാരിക്കും.

Advertisements

അക്കാദമിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം പുതിയകോഴ്സുകളുടെ പരിഷ്കരണങ്ങളും നടപ്പാക്കാൻ സഹായിക്കുന്നതാണ് പുതിയപദവി. കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളജിന് നാക്ക് എപ്ലസ് ഗ്രേഡും കെ.ഐ.ആർ.എഫിൽ 18ഉം റാങ്കുണ്ട്. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എ.എ. ഉഷ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. അഞ്ജലി ജോർജ്, സിസ്റ്റർ റീന തോമസ്, ഡോ. റെജിമോൾ ജോസ്, ഫെബി പായ്വ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles