തിരുവല്ല: കേരളത്തിലെ പുരാതനതുറമുഖനഗരമായമുസിരിസിനോളംതന്നെപഴക്കവും ചരിത്രപ്രാധാന്യവുമുള്ള പുരാതന പൈതൃക തുറമുഖ നഗരമായിരുന്നനെൽക്കിണ്ടയുടെവിസ്മൃതിയിലാണ്ടുപോയ സമുദ്രാന്തര വ്യാപാര ചരിത്രവുംനദീതടസംസ്കാരവും ചർച്ച ചെയ്യുന്ന ചരിത്ര സെമിനാറിന് നിരണം വേദിയാകുന്നു. ‘കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ്’ സംഘടിപ്പിക്കുന്ന “ഒരു ദേശത്തിന്റെ കഥ തേടി” (ഏട്: രണ്ട്) – ‘നിരണം നെൽക്കിണ്ട നാക്കിട’ എന്ന ഏകദിന ചരിത്ര സെമിനാർ നാളെ ജൂലൈ 18 നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. പ്രാചീനറോമൻസാഹിത്യത്തിലുംഭൂമിശാസ്ത്രവിവരണങ്ങളിലും, പ്രത്യേകിച്ച് വിഖ്യാത ഗ്രന്ഥമായ ‘പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ’ (Periplus of the Erythraean Sea), റോമൻ സഞ്ചാരിയായ പ്ലിനിയുടെ കൃതികൾ (Works of Pliny) എന്നിവയിലുംപരാമർശിക്കുന്ന ‘നെൽക്കിണ്ട’ (Nelcynda) എന്ന വിദേശവ്യാപാര തുറമുഖം നിരണമോസമീപപ്രദേശത്തുള്ള നാക്കിടയോ എന്ന ശക്തമായ ചരിത്ര പരമായ വാദങ്ങളെ മുൻനിർത്തിയാണ് സെമിനാറിലെപ്രധാനചർച്ചകളിൽ ഒന്ന് നടക്കുന്നത്. പമ്പ, മണിമല നദികളാൽ ചുറ്റപ്പെട്ട നിരണത്തിന്റെ തനതായ നദീതട സംസ്കാരവും അവിടുത്തെ സമൃദ്ധമായ കാർഷിക പശ്ചാത്തലവുമാണ് ഈ പ്രദേശത്തെ അക്കാലത്ത് പാശ്ചാത്യ-പൗരസ്ത്യദേശങ്ങളുമായുള്ളസമുദ്രവ്യാപാരത്തിന്റെയുംകാർഷികവിനിമയങ്ങളുടെയുംതന്ത്രപ്രധാനകേന്ദ്രമാക്കി മാറ്റിയത്.
ആഗോളവ്യാപാര വാണിജ്യം ചരിത്രത്തിനൊപ്പംനിരണത്തിന്റെഅപാരമായഹൈന്ദവ-ക്രൈസ്തവ പാരമ്പര്യവും സാംസ്കാരിക സമന്വയവും സെമിനാറിൽപ്രതിപാദ്യവിഷയമാകും. പുരാതന സനാതന ധർമ്മവിശ്വാസപ്രമാണങ്ങളുടെ ജീവനാഡിയായി പറയപ്പെടുന്നു നദീതട സംസ്കാരത്തിന്റെയും കാർഷികജീവിതത്തിന്റെ അപ്പ൪കുട്ടനാടൻ മേഖലയുടെ കേന്ദ്രമായ നിരണം , കടപ്ര എന്നീ സ്ഥലങ്ങളിൽ കേരളത്തിൽ ആദ്യമായി എത്തിഎന്ന്കരുതപ്പെടുന്നുക്രൈസ്തവചരിത്രത്തിന്റെ ആദ്യകാല അടയാളങ്ങൾ പേറുന്ന തോമാ ശ്ലീഹായുടെ വരവും അദ്ദേഹം ഇവിടെ സ്ഥാപിച്ചചരിത്രപ്രസിദ്ധമായ നിരണം പള്ളിയും, നിരണത്തിന്റെ പ്രാചീന ഹൈന്ദവ പാരമ്പര്യം വിളിച്ചോതുന്നതൃക്കപാലീശ്വരം ക്ഷേത്രവും,പ്രദേശത്തിന്റെമതസൗഹാർദ്ദചരിത്രംവ്യക്തമാക്കുന്ന മാലിക് ദീനാർ ജുമാമസ്ജിദുംസെമിനാറിൽ ചർച്ച ചെയ്യപ്പെടും. തുഞ്ചത്ത് എഴുത്തച്ഛന് മുൻപേ തനത് മലയാളത്തിൽകാവ്യരചന നടത്തി ഭാഷയ്ക്ക് ശക്തമായഅടിത്തറയിട്ട നിരണത്ത്-രാമപ്പണിക്കർ ഉൾപ്പെടെയുള്ള കണ്ണശ്ശ കവികളുടെ മഹത്തായ സാഹിത്യ പാരമ്പര്യവും ഈ ചരിത്രസംഗമത്തിന്റെഭാഗമാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെ രാവിലെ നടക്കുന്ന ചടങ്ങിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . ഈപ്പൻ കുര്യൻ സെമിനാർ ഉദ്ഘാടനം ചെയ്യും. നിരണം സെന്റ്മേരീസ്ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ഷിബു തോമസ് അമ്പല്ലൂർ അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം . സാം ഈപ്പൻ,വിവിധഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിജി ആർ. പണിക്കർ (കടപ്ര), ജോളി ഇപ്പൻ (നിരണം), . കെ. ബാലചന്ദ്രൻ (നെടുമ്പ്രം), ഹരിത സി. ശശി (പെരിങ്ങര), പ്രസന്ന സതീഷ് (കുറ്റൂർ) എന്നിവർ പങ്കെടുക്കും. അഡ്വ. എൻ. രാംദാസ് സ്വാഗതവും നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി . ജോൺ വലിയീൽ കൃതജ്ഞതയുംരേഖപ്പെടുത്തും.


