കോട്ടയം : പ്രൈവറ്റ് ബസ് തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതമായ ഭാവിയും ലക്ഷ്യമിട്ട് “ബസ് തൊഴിലാളി സഹായ സഹകരണ ഫണ്ട്” എന്ന പേരിൽ പുതിയ കൂട്ടായ്മയ്ക്ക് തുടക്കമാകുന്നു. തൊഴിലാളികളുടെ അടിയന്തര ആവശ്യങ്ങളിലും കുടുംബങ്ങളുടെ സുരക്ഷയിലും സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.പദ്ധതിയിൽ അംഗമാകുന്ന ഓരോ തൊഴിലാളിയും ആഴ്ചയിൽ 100 രൂപ വീതം ഫണ്ടിലേക്ക് നൽകും. ഈ തുക ഉപയോഗിച്ചാണ് വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത്.പദ്ധതിയുടെ പ്രധാന ആനുകൂല്യങ്ങൾഅംഗങ്ങൾക്ക് മരണാനന്തര ധനസഹായം.അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സാ സഹായം.കുടുംബത്തിന് അടിയന്തര സാമ്പത്തിക പിന്തുണ.
ബസ് തൊഴിലാളികൾക്കിടയിൽ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തൽ.ഡ്രൈവർമാർ, കണ്ടക്ടർമാർ, ചെക്കർമാർ, ക്ലീനർമാർ തുടങ്ങി എല്ലാ സ്വകാര്യ ബസ് തൊഴിലാളികൾക്കും പദ്ധതിയിൽ അംഗമാകാം.”ഒരുമിച്ച് മുന്നേറാം… ഒരുത്തന്റെ നന്മയ്ക്ക് എല്ലാവരും കൈകോർക്കാം” എന്ന സന്ദേശത്തോടു കൂടിയാണ് പദ്ധതിയുടെ മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നത്.പദ്ധതിയുടെ കമ്മിറ്റി യോഗം ജൂലൈ 19-ന് ഞായറാഴ്ച രാവിലെ 9.30ന് കോട്ടയം നാഗമ്പടം സ്റ്റാൻഡിൽ നടക്കും.യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും പദ്ധതി സംബന്ധിച്ച തുടർ നടപടികൾ തീരുമാനിക്കുകയും ചെയ്യും. എല്ലാ സ്വകാര്യ ബസ് തൊഴിലാളികളോടും യോഗത്തിൽ പങ്കെടുത്ത് പദ്ധതിയുടെ ഭാഗമാകണമെന്ന് സംഘാടകർ അറിയിച്ചു.


