അറുപതു വയസ്സു കഴിഞ്ഞവർക്കെല്ലാംസൗജന്യ ചികിത്സ നൽകണം : അഡ്വ കെ.ആർ. രാജൻ

കോട്ടയം: അറുപതു വയസ്സുകഴിഞ്ഞ പെൻഷൻ അർഹതയില്ലാത്തവർക്കെല്ലാം സൗജന്യ ചികിത്സ നൽകണമെന്ന് എൻ.സി പി(എസ് പി) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ കെ. ആർ. രാജൻ ആവശ്യപ്പെട്ടു.
കേരളത്തിലെ വയോജനങ്ങളുടെ ഏറ്റവും ഗുരുതരമായ പ്രശ്നം രോഗവും ഏകാന്തതയുമാണെന്നും അവരെ കരുതുവാൻ കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകൾ പുതിയ പദ്ധതികൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

എൻ. സി.പി( എസ്.പി) കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു
കെ. ആർ. രാജൻ .
കോട്ടയം റോട്ടറി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ്
പി.ഏ. താഹ അദ്ധ്യക്ഷത വഹിച്ചു. ബഷീർ തേനമ്മാക്കൽ, പി.ഒ. രാജേന്ദ്രൻ, ബാബു കപ്പക്കാലാ, മിർഷാ ഖാൻ, അഡ്വ സതീഷ് തെങ്ങുന്താനം,അഫ്സൽ മഠത്തിൽ, കുഞ്ഞുമോൻ വെള്ളഞ്ചി, പി ഏ സാലു,അഡ്വ രാജഗോപാൽ,, ഉണ്ണി രാജ് പത്മാലയം, സാദത്ത് കളരിക്കൽ ,വൈശാഖ് വൈക്കം, മാത്യു പാമ്പാടി, ബിനു അതിരമ്പുഴ, എബിസൺ കൂരോപ്പട എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles