വൈക്കം ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽമറവൻതുരുത്ത് ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിൽ കർക്കിടക കഞ്ഞി വിതരണം ചെയ്തു

മറവൻതുരുത്ത്: വൈക്കം ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽമറവൻതുരുത്ത് ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിൽ കർക്കിടക കഞ്ഞി വിതരണം ചെയ്തു.
ലയൺസ് ക്ലബ് സർവീസ് പ്രോജക്ട് ചെയർമാൻ ബൈജു എം.മാണിയുടെ നേതൃത്വത്തിലാണ് വയോജനങ്ങളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനായി ഔഷധ കഞ്ഞി നൽകുന്നത്. ഒരാഴ്ചക്കാലം രാവിലെ 11 ന് ഇവിടെ ഔഷധ കഞ്ഞി വിതരണം ചെയ്യും.

Advertisements

കഴിഞ്ഞ 11 വർഷമായി ബൈജു മാണിയുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഇവിടെ ഔഷധ കഞ്ഞി വിതരണം ചെയ്തുവരുന്നുണ്ട്.
ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എസ്. വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.തങ്കരാജ് ഉദ്ഘാടനം ചെയ്തു. വൈക്കം ലയൺസ് ക്ലബ് പ്രസിഡൻ്റ് മനോജ്കുമാർ യെസ്ടെക് ആര്യൻകോവിൽ വിജയലക്ഷ്മിക്ക് കർക്കിടക കഞ്ഞി നൽകി ഔഷധ കഞ്ഞി വിതരണോദ്ഘാടനം നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്ത് അംഗങ്ങളായ എൻ.സി. തോമസ്, ആർ.അനീഷ് , പത്മനന്ദനൻ, സീമാബിനു,ബിന്ദുപ്രദീപ്,വനജഅനിൽ കുമാർ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജ്യോതിഷ് കുട്ടപ്പൻ, മെഡിക്കൽ ഓഫീസർ ഡോ.മനു ആർ.മംഗലത്ത്, ഫാർമസിസ്റ്റ് അശ്വതി അശോകൻ, വൈക്കംലയൺസ് ക്ലബ് ഭാരവാഹികളായ
മനോജ് കുമാർ
ബൈജു എം. മാണി
സാജു കുളത്തിങ്കൽ
രജനി നായർ
പി .ജയകുമാർ.
സുജിത്ത് മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles