കോട്ടയം മൂലവട്ടം കുറ്റിക്കാട്ട് ക്ഷേത്രത്തിൽ കർക്കിടക മാസ മഹാമൃത്യുഞ്ജയ ഹോമവും, മഹാകാളി പൂജയും ജൂലൈ 19 ന്

മൂലവട്ടം : ശ്രീ കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിൽ സർവ്വദോഷ നിവാരണത്തിനായി നടത്തുന്ന മഹാമൃത്യുഞ്ജയ ഹോമവും, മഹാകാളി പൂജയും, കർക്കിടകമാസ പൂജകളും അനുബന്ധ വഴിപാടുകൾക്കും ജൂലൈ 19 ന് തുടക്കമാകും. രാവിലെ 9.30 മുതൽ പ്രത്യേകം തയ്യാർ ചെയ്‌ത ഹോമമണ്ഡപത്തിൽ മഹാമൃത്യുഞ്ജയ ഹോമവും മഹാകാളി പൂജയും ആരംഭിക്കും. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അറയ്ക്കൽ മഠം സുധി ശാന്തികൾ മുഖ്യകാർമ്മികത്വം വഹിക്കും. കർക്കിടമാസത്തിലെ വെള്ളിയാഴ്‌ചകൾ ഭദ്രകാളീ ദർശനത്തിന് ഉത്തമമാണെന്നൊണ് വിശ്വാസം എന്നതിനാൽ ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുക്ക് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡൻ്റ് പി.കെ സാബു പൂന്താനം, സെക്രട്ടറി സുഗുണൻ പി. കെ കാർത്തിക എന്നിവർ അറിയിച്ചു.
9447140496, 9446370921

Advertisements

Hot Topics

Related Articles