തിരുവല്ല : നിരണത്തിന്റെ ചരിത്രവുംസാംസ്കാരിക പൈതൃകവുംഅക്കാദമികമായി വായിക്കാൻ ലക്ഷ്യമിട്ട് കാഴ്ചചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ‘ഒരുദേശത്തിന്റെ കഥ തേടി’ (ഏട്: രണ്ട്) – ‘നിരണം, നെൽക്കിണ്ട, നാക്കിട?’ എന്ന ഏകദിന ചരിത്രസെമിനാർ ഇന്ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . ഈപ്പൻ കുര്യൻ സെമിനാർ ഉദ്ഘാടനം ചെയ്തു. നിരണം സെന്റ് മേരീസ്ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ഷിബുതോമസ്അമ്പല്ലൂർ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം . സാംഈപ്പൻ,മുൻപഞ്ചായത്ത്അംഗവുംഓർത്തഡോക്സ് ചർച്ച് കമ്മിറ്റി അംഗവുമായ . രാജു പുളിമ്പള്ളി, . ജോതിഷ് ബാബുഎന്നിവർആശംസകൾ അർപ്പിച്ചു. അഡ്വ. എൻ. രാംദാസ് സ്വാഗതംആശംസിക്കുകയും, നിരണം സെന്റ് മേരീസ്ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി . ജോൺ വാലയിൽ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.



നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെമിനാറിൽനിരണത്തിന്റെചരിത്രവുംസാംസ്കാരിക പാരമ്പര്യവും വിവിധ അക്കാദമികകാഴ്ചപ്പാടുകളിൽഅവതരിപ്പിക്കപ്പെട്ടു.പ്രാചീനതുറമുഖമായ നെൽക്കിണ്ടയുടെ ചരിത്രപ്രാധാന്യം,നിരണം പള്ളിയും മാർത്തോമ്മാ പാരമ്പര്യവും,തൃക്കപാലീശ്വര ക്ഷേത്രത്തിന്റെ ചരിത്രവും പൈതൃകവും, കണ്ണശ്ശകവികളും മലയാളസാഹിത്യത്തിന് നിരണംനൽകിയസംഭാവനകളും, മാലിക് ദീനാർ ജുമാമസ്ജിദുംപ്രദേശത്തിന്റെ മതസൗഹാർദ്ദ ചരിത്രവുംഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന പൊതുചർച്ചയിൽ ഗവേഷകരും അധ്യാപകരുംവിദ്യാർത്ഥികളും ചരിത്രാസ്വാദകരും സജീവമായിപങ്കെടുത്തു. തിരുവല്ല മാർത്തോമാ റെസിഡൻഷ്യൽ സ്കൂൾ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നുള്ളവിദ്യാർത്ഥികളുടെ ശ്രദ്ധേയമായ പങ്കാളിത്തവുംസെമിനാറിന്റെ പ്രത്യേകതയായി.
പരിപാടിയിൽ ‘ഒരു ദേശത്തിന്റെ കഥ തേടി’ എന്ന പഠനപരമ്പരയുടെ മൂന്നാം പതിപ്പായ ‘നതോന്നത’യുടെ പോസ്റ്റർ പ്രകാശനവും നടന്നു. ആറന്മുളയുടെ ദേശപെരുമയുംസാംസ്കാരിക പൈതൃകവും ആസ്പദമാക്കിയുള്ള ഈസാംസ്കാരികയാത്രയുടെ പോസ്റ്റർ . സാം ഈപ്പൻ പ്രകാശനം ചെയ്തു.
നിരണത്തിന്റെവിസ്മൃതിയിലായചരിത്രപാളികളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും പ്രദേശത്തിന്റെബഹുസ്വരപൈതൃകത്തെഅക്കാദമിക സംവാദത്തിന്റെ ഭാഗമാക്കുകയുംചെയ്ത സെമിനാർ, ചരിത്രാന്വേഷികളായ ആൾക്കാരുടെപങ്കാളിത്തം ശ്രദ്ധേയമായി.


