നീറ്റ് പരീക്ഷാ ക്രമക്കേട് : ആലപ്പുഴയിൽ എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം ; നാലു പേർക്ക് പരിക്ക് 

ആലപ്പുഴ: നീറ്റ്​ പരീക്ഷ ക്രമക്കേടിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​​​​ രാജ്യതലസ്ഥാനത്ത്​ സമരം നടത്തുന്ന വിദ്യാർഥികൾക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചും അവകാശപത്രിക അംഗീകരിക്കണമെന്നും ചൂണ്ടിക്കാട്ടി എസ്​.എഫ്​.ഐ ആലപ്പുഴ ഹെ​ഡ്​പോസ്റ്റ്​ ഓഫിസിലേക്ക്​ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ്​ മറികടന്നെത്തിയ വിദ്യാർഥികളെ പൊലീസ്​ മർദിച്ചു. നാലുപേർക്ക്​ പരിക്ക്​. എസ്​.എഫ്​.ഐ ജില്ല പ്രസിഡന്‍റ്​  അനന്തു അജി, ജില്ല ഭാരവാഹികളായ കാശിനാഥ്‌, നൂർ മുഹമ്മദ്‌, എൻ. അൻഷാദ്‌ എന്നിവർക്കാണ്​ പരിക്കേറ്റത്​. ഇവർ ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സതേടി.

Advertisements

വ്യാഴാഴ്ച ഉച്ചയോടെ ഇ.എം.എസ്​ സ്​റ്റേഡിയം പരിസരത്തുനിന്ന്​ ആരംഭിച്ച മാർച്ച്​ ഹെഡ്​ ഓഫിസിന്​ മുന്നിൽ പൊലീസ്​ ബാരിക്കേഡ്​ ഉയർത്തി തടഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന്​ പിന്നാലെ ബാരിക്കേഡ്​ മറിച്ചിടാനുള്ള ശ്രമം നടത്തി. 

കയർ ഉപയോഗിച്ച്​ ബലപെടുത്തിയ ബാരിക്കേഡ്​ പലതവണ ഉയർത്തിപൊക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന്​ ബാരിക്കേഡിന്​ മുകളിലൂടെയും സമീപത്തെ മതിൽചാടിയും എത്തിയ വിദ്യാർഥികളെ പൊലീസ്​ ബലംപ്രയോഗിച്ച്​ വാഹനത്തിൽ കയറ്റി. ഇത്​ നേരിയ ഉന്തിലും തള്ളിലും കലാശിച്ചു. വാഹനത്തിൽ കയറ്റുന്നതിനിടെ ചിലരെ പൊലീസ്​ മർദിച്ചുവെന്ന്​ ആരോപിച്ച്​ പ്രവർത്തകർ വാഹനം തടഞ്ഞു. ഇത്​ മറികടന്ന്​ ആദ്യസംഘവുമായി പൊലീസ്​ വാഹനം സ്​റ്റേഷനി​ലേക്ക്​ പോയെങ്കിലും കൂടുതൽ വാഹനങ്ങൾ ഇല്ലാതിരുന്നത്​ വിനയായി. കൂടുതൽ സമയം കിട്ടിയതോടെ പൊലീസ്​ വലയംഭേദിച്ച്​ എത്തിയ പ്രവർത്തകൾ ​ഹെഡ്​ പോസ്റ്റ്​ ഓഫിസ്​ വളപ്പിൽ കയറി. ഗേറ്റ്​ തുറന്നും അല്ലാതെയും അകത്തുകയറിയവരെ പിടികൂടാൻ പൊലീസ്​ നടത്തിയ ശ്രമം വിജയിച്ചില്ല. ഇതി​നിടെ ഉന്തിലും തള്ളിലും പോസ്റ്റ്​ ഓഫിസ്​ വളപ്പിലെ ചെടിച്ചട്ടികളും നിലത്തുവീണു.

ഇതിന്​ പിന്നാലെ ​ഹെഡ്​പോസ്റ്റ്​ ഓഫിസിലെ പ്രധാനകവാടത്തിലും റോഡിലും കുത്തിയിരുന്ന പ്രവർത്തകൾ കേന്ദ്രസർക്കാറിനെതിരെ രൂക്ഷമായ മു​​ദ്രാവാക്യം മുഴക്കി. ഓഫിസിന്റെ ഗേറ്റ്‌ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ്‌ വീണ്ടും മർദിക്കാൻ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപ്പെട്ടതോടെ പൊലീസ്‌ പിൻവാങ്ങി. തുടർന്ന്‌ ഓഫീസിന്റെ പ്രധാന കവാടത്തിന്‌ മുന്നിലിരുന്ന്​ വിദ്യാർഥികൾ പ്രതിഷേധിച്ചു. പ്രതിഷേധയോഗം എസ്​.എഫ്​.ഐ കേന്ദ്രകമ്മിറ്റിയംഗം പി. അക്ഷര ഉദ്‌ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വൈഭവ് ചാക്കോ അധ്യക്ഷത വഹിച്ചു. എസ്​.എഫ്​.ഐ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സമീർ സിങ്‌, എസ്‌. മേഘ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles