പാലാ . കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരിക്കേറ്റ അമയന്നൂർ സ്വദേശികളായ കുടുംബാംഗങ്ങൾ ഷിബു വർഗീസ് ( 54 ) ബിന്ദു തോമസ് ( 53 ) ഡയാന ഫിലിപ്പ് (21 ) നിയ ഷിബു ( 18 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. എയർപോർട്ടിലേക്ക് പോയ സംഘം സഞ്ചരിച്ച കാറിൽ എയർപോർട്ടിൽ പോയി മടങ്ങിവന്ന മറ്റൊരു കാർ ഇടിച്ചാണ് അപകടം എന്ന് പറയുന്നു. ഇന്നു പുലർച്ചെ മണർകാട് കിടങ്ങൂർ റൂട്ടിൽ അമയന്നൂരിന് സമീപമായിരുന്നു അപകടം.
Advertisements


