വിവിധ അപകടങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.കുമ്മണ്ണൂരിൽ വച്ച് നടന്നു പോകുന്നതിനിടെ സ്കൂട്ടർ അടിച്ചു വഴിയാത്രക്കാരൻ കെഴുവംകുളം സ്വദേശി ശശികുമാർ ( 65 )സ്കൂട്ടർ യാത്രികൻ കൈപ്പള്ളി സ്വദേശി ജിജോ ജോസഫ് (24 )എന്നിവർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.ഇന്നലെ ഉച്ചയ്ക്ക് കൊച്ചു കൊട്ടാരത്തിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് തോടനാൽ സ്വദേശികളായ രജനി ( 40 ) ആദിനാദ് ( 11 )എന്നിവർക്ക് പരുക്കേറ്റു.

Advertisements

Hot Topics

Related Articles