കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകിയില്ല : പാലക്കാട് 24 കാരനെ യുവാവ് കുത്തിക്കൊന്നു

പാലക്കാട്: പാലക്കാട് 24 കാരനെ യുവാവ് കുത്തിക്കൊന്നു. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കെരാംപാറ സ്വദേശിയായ ഷെഫീഖ് ആണ് കൊല്ലപ്പെട്ടത്. കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നല്‍കാത്തതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നെല്‍സണ്‍, ജെൻസണ്‍ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചത്.നെല്‍സണ്‍ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കില്‍ എത്തിയ ഷെഫീഖിന് വഴി നല്‍കിയില്ല. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഉണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഷെഫീഖിൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles