കോട്ടയം: ലയൺസ് ക്ലബ് ഓഫ് കോട്ടയം സെന്ററും ഹോളി ഫാമിലി ഹൈസ്കൂളും സംയുക്തമായി സ്കൂളിലെ രണ്ടായിരത്തോളം വരുന്ന കുട്ടികൾക്കായി സൗജന്യ ദന്ത-നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോട്ടയം ചാപ്റ്ററിന്റെയും ഇസാറ ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ മാനസിക, ശാരീരിക, കായിക താല്പര്യങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് ലയൺസ് ക്ലബ് വിഭാവനം ചെയ്യുന്ന SFK (Site For Kids – SFK) എന്ന പ്രോഗ്രാമിന്റെ തുടക്കമായിരുന്നു ഇത്.






























നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ റൊണാൾഡ് മാത്യു പുത്തൻപറമ്പിൽ സ്വാഗതം ആശംസിച്ചു. ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ പ്രസിഡന്റ് ലയൺ സാജൻ പി. ഗോപാലൻ, പദ്ധതികളായ ‘നയനം സഹസ്ര’ത്തെക്കുറിച്ചും എസ് എഫ് കെയെക്കുറിച്ചും വിശദീകരിച്ചു. പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർ പി.എം.ജെ.എഫ്. ലയൺ പ്രിൻസ് സ്കാറിയ, ‘നയനം സഹസ്രം’ ജില്ലാ കോർഡിനേറ്റർ ടി.എം. കൊച്ചുമോൻ, പി.എം.ജെ.എഫ്. ലയൺ സണ്ണി തോമസ്, ലയൺ ധന്യാ ഗിരീഷ്, തൃപ്തി കെ. നൃപൻ, സ്കൂൾ പിടിഎ പ്രസിഡന്റ് ബിനു കോയിക്കൽ സോളി സണ്ണിഎന്നിവർ സംസാരിച്ചു.
ആയിരത്തിഅഞ്ഞൂറ് കുട്ടികൾക്ക് ഏറെ പ്രയോജനകരമായ ഒന്നായിരുന്നു ഈ പരിശോധനാ ക്യാമ്പെന്ന് മറുപടി പ്രസംഗത്തിൽ സ്കൂൾ പ്രധാന അധ്യാപകൻ ബിജു പി. എം. പറഞ്ഞു.


