ഓപ്പറേഷൻ തൂഫാൻ – ആലപ്പുഴ പട്ടണക്കാട് വൻ കഞ്ചാവ് വേട്ട : അഞ്ച് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ആലപ്പുഴ : ജില്ലയിൽ പട്ടണക്കാട് വൻ ഗ കഞ്ചാവ് വേട്ട .വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും 5.5 കിലോ കഞ്ചാവ് പിടികൂടി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രതീപ് ടി കെ യ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർക്കോട്ടിക്ക് സെൽ ഡിവൈഎസ് പി പങ്കജാക്ഷന്റെ നിർദ്ദേശ പ്രകാരം പട്ടണക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയൻ കെ എസ്സിന്റെ നേതൃത്വത്തിൽ എസ് ഐ രതീഷ് എ എസ് ഐ സുനിൽകുമാർ ഗ്രേഡ് എസ് ഐമാരായ ലതീഷ് കുമാർ , ബിജിമോൻ സീനിയർ സിപിഒ മാരായ അരുൺകുമാർ,നിധിൻ എം പി , സന്തോഷ്, മനു എന്നിവരും ജില്ലാ ഡാൻസാഫ് ടീമും ചേർന്നാണ് വെസ്റ്റ് ബംഗാൾ സ്വദേശി ആഷിക്ക് ബഹറയേ (30) പിടികൂടിയത്.

Advertisements

ഓണാഘോഷത്തിന് മുന്നോടിയായി ജില്ലയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 5.5 കിലാ കഞ്ചാവാണ് പിടികൂടിയത്. പ്രതി ആഷിക്ക് ബഹ്റ പട്ടണക്കാട് പഞ്ചായത്ത് 5 ആം വാർഡിൽ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിന് എതിർവശം NH 66 ഹൈവേയുടെ കിഴക്ക് വശത്തുള്ള സർവീസ് റോഡിലൂടെ വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചപ്പോഴാണ് ആലപ്പുഴ ഡാൻസാഫ് ടീമും പട്ടണക്കാട് പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഒരോ പോലീസ് സ്റ്റേഷനിലും പ്രത്യേകം തൂഫാൻ ടീം രുപികരിച്ച് ലഹരി ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ജില്ലയിൽ എല്ലായിടത്തും പരിശോധനകൾ ശക്തമാക്കുമെന്നും എല്ലാ ലഹരി വിൽപ്പനക്കാരെയും അവരുടെ സംഘങ്ങൾക്കും എതിരെയും ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Hot Topics

Related Articles