ചെങ്ങന്നൂരിൽ യുവതിയുടെ ഭർത്താവിനെയും ബന്ധുക്കളെയും ആക്രമിച്ച കേസ്; മൂന്നു പ്രതികൾക്ക് 10 വർഷവും ഒൻപത് മാസവും കഠിന തടവ് ; 2.10 ലക്ഷം രൂപ പിഴ 

ചെങ്ങന്നൂർ: യുവതിയുടെ ഭർത്താവിനെയും സഹോദരനെയും ബന്ധുക്കളെയും ആക്രമിച്ച കേസിൽ മൂന്നു പ്രതികൾക്ക് 10 വർഷവും ഒൻപത് മാസവും കഠിന തടവും 2.10 ലക്ഷം രൂപ പിഴയും. ചെന്നിത്തല വില്ലേജിലെ ചെറുകോൽ മുറിയിൽ ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണൻ (22), ഇടശ്ശേരിയേത് വീട്ടിൽ വൈഷ്ണവ് (23), കാരാഴ്മ പടിഞ്ഞാറ് മുറിയിൽ സംഗീത് ഭവനിൽ സംഗീത് (24) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചത്. 

Advertisements

യുവതിയുടെ പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് പരാതിക്കാരിയുടെ ഭർത്താവിനെയും പിതാവിനെയും സഹോദരനെയും സംഘംചേർന്ന് ആക്രമിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ ഒന്നും മൂന്നും നാലും പ്രതികൾക്ക് 10 വർഷവും ഒമ്പത് മാസവും കഠിനതടവും ₹2,10,000 പിഴയും ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി വിധിച്ചു. ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി വീണ വി. എസ്. ആണ് വിധി പ്രസ്താവിച്ചത്. ആലപ്പുഴ ജില്ലയിലെ മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. 2023 ഫെബ്രുവരി 4-ന് വൈകിട്ട് മൂന്നോടെ ചെറുകോലിലെ ഒന്നാം പ്രതിയുടെ വീടിനു സമീപമുള്ള ഇടവഴിയിൽവെച്ച് പരാതിക്കാരിയുടെ സഹോദരന്റെ തലയ്ക്ക് പട്ടികക്കഷണം ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, തടയാൻ എത്തിയ പിതാവിനും പരാതിക്കാരിയുടെ ഭർത്താവിനും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ശിക്ഷ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിചാരണക്കിടയിൽ ഒളിവിൽ പോയ രണ്ടാം പ്രതിക്കെതിരെ ഉള്ള നടപടികൾ തുടരാനും കോടതി ഉത്തരവിട്ടു. ശിക്ഷയ്‌ക്കൊപ്പം ചുമത്തിയ രണ്ടു ലക്ഷത്തി പതിനായിരം രൂപ പിഴത്തുക മുഴുവനും പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരമായി നൽകാനും, കൂടാതെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലൂടെ വിക്ടിം കോമ്പൻസേഷൻ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കോടതി ഉത്തരവിട്ടു. മാന്നാർ പൊലീസ് സബ് ഇൻസ്‌പെക്ടർ അഭിറാം സി. എസ്. ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്.  തുടർന്ന് അന്നത്തെ ഇൻസ്‌പെക്ടറായ ജോസ് മാത്യു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ദിവ്യ ഉണ്ണികൃഷ്ണൻ ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ ഓഫീസർ എ.എസ്.ഐ. ഗിരിജകുമാരിയും സി.പി.ഒ. രാഹുലും പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Hot Topics

Related Articles