മദ്യമെന്ന് കരുതി കീടനാശിനി കുടിച്ചു : മുണ്ടക്കയത്ത് യുവാവിന് ദാരുണാന്ത്യം

മുണ്ടക്കയം : പാലൂർക്കാവിൽ മദ്യം എന്ന് കരുതി കീടനാശിനി കുടിച്ച യുവാവ് മരിച്ചു നടക്കൽ എം കെ ജോസഫ് മകൻ ബൈജു (50) ആണ് മരിച്ചത്, കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ തോട്ടത്തിൽ കീടനാശിനി അടിക്കാൻ ആവിശ്യത്തിനായി ബാഗിൽ കരുതിയ കീടനാശിനി ആണ് യുവാവ് മദ്യം എന്ന് കരുതി കുടിച്ചത് തുടർന്ന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ എത്തിക്കുകക്കും തുടർ ചികത്സക്കായി മാർ സ്ലീവായിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വ്യാഴഴ്ച ഉച്ചയോടെ മരിച്ചു. സംഭവത്തിൽ മുണ്ടക്കയം പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles