ഓര്‍ത്തഡോക്സ് സഭയുടെ നിയുക്ത മെത്രാന്‍മാര്‍ക്ക് വ്യാഴാഴ്ച റമ്പാന്‍ സ്ഥാനം നല്‍കും ; ചടങ്ങ് പരുമല സെമിനാരിയിൽ

കോട്ടയം : ഓര്‍ത്തഡോക്സ് സഭയുടെ നിയുക്ത മെത്രാന്‍മാര്‍ക്ക് വ്യാഴാഴ്ച റമ്പാന്‍ സ്ഥാനം നല്‍കും. 2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ വച്ച് കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ യോഗം മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത 7 പേരില്‍, 6 വൈദികര്‍ക്ക് വ്യാഴാഴ്ച പരുമല സെമിനാരിയില്‍ വച്ച് റമ്പാന്‍ സ്ഥാനം നല്‍കും. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വം വഹിക്കും.

Advertisements

ഫാ. എബ്രഹാം തോമസ്, ഫാ. പി. സി. തോമസ്, ഫാ. വര്‍ഗീസ് ജോഷ്വാ, ഫാ. വിനോദ് ജോര്‍ജ്, ഫാ. റെജി ഗീവര്‍ഗീസ്, ഫാ. സഖറിയാ നൈനാന്‍ എന്നിവര്‍ക്കാണ് റമ്പാന്‍ സ്ഥാനം നല്‍കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ 6.15-ന് പ്രഭാത നമസ്ക്കാരം തുടര്‍ന്ന് 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന. കുര്‍ബ്ബാന മദ്ധ്യേ നടക്കുന്ന ശുശ്രൂഷയ്ക്ക് സഭയിലെ മെത്രാപ്പോലീത്താമാര്‍ സഹകാര്‍മികരായിരിക്കും. ജൂലൈ 28-ന് പഴഞ്ഞി സെന്‍റ് മേരീസ് കത്തീഡ്രലില്‍ വച്ചാണ് 7 പേര്‍ക്കും മെത്രാപ്പോലീത്താ സ്ഥാനം നല്‍കുന്നത്.

Hot Topics

Related Articles