കവിയൂർ ശിവരാമയ്യർ ജന്മശതാബ്ദിയും, പുസ്തക പരിചയപ്പെടുത്തലും

കവിയൂർ: മികച്ച അദ്ധ്യാപകൻ, വാഗ്മി എന്നീ നിലകളിലും, സാമൂഹിക സാംസ്ക്കാരിക, സാഹിത്യ മണ്ഡലങ്ങളിലും ദശാബ്ദങ്ങളോളം സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുകയും, തലമുറകൾക്ക് മാർഗ്ഗദർശനം നൽകുകയും ചെയ്ത ആദരണീയ വ്യക്തിത്വമായിരുന്ന കവിയൂർ ശിവരാമയ്യരുടെ ജന്മശതാബ്ദി ജൂൺ 5 ഞായർ വൈകിട്ട് 3.30 ന് കവിയൂർ വൈ.എം.സി.എ. ഹാളിൽ വച്ച് നടത്തുന്നു.
കവിയൂർ വൈ.എം.സി.എ, കവിയൂർ ശിവരാമയ്യർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലും ശിഷ്യഗണങ്ങളുടെ സഹകരണത്തോടെയും നടത്തപ്പെടുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ബിഎസ്എസ് സംസ്ഥാന ചെയർമാൻ രമേശ് ഇളമൺ നമ്പൂതിരി നിർവ്വഹിക്കും. കവിയൂർ ശിവരാമയ്യരുടെ പിതാവും സാഹിത്യകാ രനുമായിരുന്ന കവിയൂർ വെങ്കിടാചലം അയ്യർ രചിച്ച കൃതികളുടെ സമാഹരണത്തിന്റെ പരിചയപ്പെടുത്തൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി ജെ ഫിലിപ്പിന് നൽകിക്കൊണ്ട് സി പ്രസാദ് (കൈ ബുക്ക് പബ്ലിഷർ-മാവേലിക്കര) നടത്തും. തുടർന്ന് കവിയൂർ ശിവരാമയ്യർ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ പഠനസഹായം തെരഞ്ഞടുത്ത വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതുമാണ്. സംഘാടക സമിതിയ്ക്കു വേണ്ടി വൈഎംസിഎ പ്രസിഡന്റ് ജോസഫ് ജോൺ, ശിവരാമയ്യർ ഫൗണ്ടേഷൻ ചെയർമാൻ എം എസ് വെങ്കിടാചലം എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles