ഈരാറ്റുപേട്ടയിൽ വീട്ടു വിട്ടിറങ്ങിയ വയോധികയെ മീനച്ചിലാറ്റിൽ വീണ് കാണാതായി; കാണാതായ വയോധികയ്ക്കായി തിരച്ചിൽ നടത്തി

ഈരാറ്റുപേട്ട: വീട്ടുവിട്ടിറങ്ങിയ മാനസിക വെല്ലവിളി നേരിടുന്ന വയോധികയെ മീനച്ചിലാറ്റിൽ വീണ് കാണാതായി. ഈരാറ്റുപേട്ട നടയ്ക്കൽ തടിക്കൻപറമ്പിൽ നസീബ(85)യെയാണ് മീനച്ചിലാറ്റിൽ വീണ് കാണായത്. കഴിഞ്ഞ ദിവസം രാത്രിയിൽ നസീബ വീട് വിട്ടിറങ്ങുകയായിരുന്നു. ഇതേ തുടർന്നു മീനച്ചിലാറിന്റെ കരയിൽ എത്തിയ നസീബ ആറ്റിൽ ചാടുന്നതായി നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.

Advertisements

ഇതേ തുടർന്നു നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും ചേർന്നു തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ, ഇവരെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു രാത്രി വൈകി വരെ തിരച്ചിൽ നടത്തി. മുൻപും സമാന രീതിയിൽ ഇവർ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. അന്ന് നാട്ടുകാർ കണ്ടതോടെ ഇവരെ രക്ഷിക്കുകയായിരുന്നു.

Hot Topics

Related Articles