അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന ടോറസുകൾ തിരുവല്ല പോലീസ് പിടികൂടി

തിരുവല്ല : അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന അഞ്ച് ടോറസുകൾ തിരുവല്ല പോലീസ് പിടികൂടി. അമിത വേഗത്തിന് 12 വാഹനങ്ങൾക്ക് മേൽ പിഴ ചുമത്തി. തിരുവല്ലയുടെ വിവിധ ഭാഗങ്ങളിലായി ഇന്ന് രാവിലെ മുതൽ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്റെ നിർദേശ പ്രകാരം സിഐ പിഎസ് വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ടോറസുകൾ പിടികൂടിയത്. ടിപ്പർ ലോറിയിടിച്ച് ഇന്നലെ ഇരവിപേരൂരിൽ സ്കൂട്ടർ യാത്രിക മരണപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ന് മുതൽ പോലീസ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. ടിപ്പറുകളെ നിരീക്ഷിക്കാനും വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനും ഇന്ന് മുതൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായി ഡിവൈഎസ്പി പറഞ്ഞു.

Advertisements

Hot Topics

Related Articles