ജനകീയ ശൃംഖല തീർത്ത് കേരള സർക്കാരിന്റെ കെ ഫോൺ പദ്ധതി : ആദ്യഘട്ടമായി സംസ്ഥാനത്ത് 40,000 ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കും

തിരുവനന്തപുരം : കെ ഫോണ്‍ ആദ്യഘട്ടമായി സംസ്ഥാനത്ത് 40,000 ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കും. 26,000 സര്‍ക്കാര്‍ ഓഫീസുകളിലും 14,000 ബിപിഎല്‍ കുടുംബത്തിലുമാകും ആദ്യ ഘട്ടത്തിൽ കണക്ഷന്‍ നല്‍കുക. നിലവില്‍ ഓരോ അസംബ്ലി മണ്ഡലത്തിലുമുള്ള 100 വീതം ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ്കണക്ഷന്‍ നല്‍കുക. വൈകാതെ തന്നെ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് കൂടി കണക്ഷന്‍ ലഭ്യമാക്കും.

Advertisements

ബിഎസ്‌എന്‍എല്ലാണ് കെ ഫോണിന് ബാന്‍ഡ് വിഡ്‌ത് നല്‍കുക. കെ ഫോണ്‍ നേരിട്ട് സേവനദാതാവാകും. സംസ്ഥാനത്തെ 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും സര്‍ക്കാര്‍ ഓഫീസുകളില്‍ അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാവുന്നതിനും വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി ആവിഷ്കരിച്ചത്.

Hot Topics

Related Articles