കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന മുന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ക്കെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാർ രംഗത്ത്.
ശ്രീലേഖ ദിലീപിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും, അതിനുവേണ്ടി തിരക്കഥയുണ്ടാക്കുകയാണെന്നും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. പറഞ്ഞ കാര്യങ്ങള്‍ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവെന്തെങ്കിലുമുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നും സംവിധായകന്‍ വെല്ലുവിളിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഇഷ്ടപ്പെടുന്ന നടനെ രക്ഷിക്കാന്‍ അവര്‍ ഒരു തിരക്കഥയുണ്ടാക്കി. ഘട്ടം ഘട്ടമായി ഇങ്ങനെയൊക്കെ പറയാന്‍ തീരുമാനിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പേ അവര്‍ പ്ലാന്‍ ചെയ്തതായിരിക്കാം. റിട്ടയര്‍ ചെയ്യണതിന് മുന്‍പ് അവര്‍ക്ക് പറയാന്‍ പരിമിതികളുണ്ടല്ലോ.
സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തിരുന്നതുപോലെയാണ്. വിരമിച്ച ശേഷം ആദ്യം ഈ പ്രതിയുടെ വിഷമങ്ങളും ബെഡ്ഷീറ്റ് കൊടുത്തതുമൊക്കെ പറഞ്ഞ് തുടങ്ങി. ഇത് അവരുടെ തിരക്കഥയുടെ രണ്ടാം ഘട്ടം. തുടരന്വേഷണത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അതിനുമുന്‍പ് എരിതീയില്‍ എണ്ണയൊഴിച്ച് കളയാമെന്ന് കരുതി അവര്‍ നടത്തിയ അഭിപ്രായപ്രകടനമായിട്ടേ കരുതുന്നുള്ളൂ.
ഒരു ചോദ്യമേ ഈ മാഡത്തിനോട് ചോദിക്കാനുള്ളൂ, നിങ്ങള്‍ ഇത്ര സത്യസന്ധതയുള്ള ഉദ്യോഗസ്ഥയാണെങ്കില്‍, ഈ പറഞ്ഞ പ്രതിയോട് ഒളിപ്പിച്ച രണ്ട് ഫോണുകള്‍ പൊലീസിന് കൊടുക്കാന്‍ പറയൂ. അവര്‍ സര്‍വീസിലുള്ളപ്പോള്‍ എന്തുകൊണ്ടാ രേഖാമൂലം പരാതി നല്‍കാതിരുന്നത്. വളച്ചൊടിച്ച് പ്രതിയുടെ ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.’ ബാലചന്ദ്രകുമാര്‍ പറഞ്ഞു.