മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് ; ആർപ്പൂക്കര പനമ്പാലം ചൈതന്യാ ഫിനാൻസിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ ; മൂന്ന് പ്രതികൾ കൂടി പിടിയിൽ

കോട്ടയം :മുക്കു പണ്ടം പണയം വച്ച് പണം തട്ടിയ സംഘത്തിലെ പ്രതികൾ അറസ്റ്റിൽ.കോട്ടയം ആർപ്പൂക്കര വില്ലേജിൽ പനമ്പാലത്തുളള ചൈതന്യാ ഫിനാൻസിൽ മുക്കു പണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേര്‍കൂടി ഗാന്ധിനഗർ പോലീസിന്‍റെ പിടിയിലായി . തിരുവാർപ്പ് വെട്ടിക്കാട് കക്കാക്കളത്തിൽ വീട്ടിൽ ജബ്ബാർ മകൻ മുഹമ്മദ് അജിലാദ് (27) തിരുവാർപ്പ് കാഞ്ഞിരം ഭാഗത്ത് കക്കാക്കളത്തിൽ വീട്ടിൽ ഷെരീഫ് മകൻ അജ്മൽ (28), തിരുവാർപ്പ് ഇല്ലിക്കൽ കിളിരൂർ ഭാഗത്ത് ചെറുവള്ളിത്തറ വീട്ടിൽ ബഷീർ മകൻ അനീഷ് എന്നറിയപ്പെടുന്ന ഫൈസൽ സി. പി (35)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Advertisements

മുക്കു പണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ ഒന്നും രണ്ടും പ്രതികളായ ശാലിനി സത്യൻ,വിബിത എന്നിവരെ രണ്ട് മാസം മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവരുടെ സംഘത്തിലുണ്ടായിരുന്ന മൂന്നുപേരും ഒളിവില്‍ പോവുകയായിരുന്നു. പ്രതികളിലോരാളായ അനീഷ്‌ എന്ന ഫൈസല്‍ കള്ളനോട്ടു കേസിലും പ്രതിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിനായി കോട്ടയം ജില്ലാപോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഗാന്ധിനഗര്‍ എസ്.എച്ച്.ഓ കെ.ഷിജി, എസ്.ഐ. വിദ്യാ. വി. സി.പി.ഓ.മാരായ അനീഷ്‌,പ്രവീണോ,രാകേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Hot Topics

Related Articles